
കൊച്ചി: കൊച്ചിയിൽ 59 കാരിയായ സ്ത്രീയ ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച സംഭവത്തിൽ പിടിയിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അസം സ്വദേശി ഫിർദോസ് അലിയാണ് കടവന്ത്ര പൊലീസിന്റെ പിടിയിലുള്ളത്. ഇക്കഴിഞ്ഞ 13 ന് വൈകിട്ട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ കൈതക്കാട്ടിൽ വച്ചായിരുന്നു ബലാത്സംഗം നടന്നത്. ആലപ്പുഴ സ്വദേശിയായ സ്ത്രീ നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇവരുടെ സ്വകാര്യ ഭാഗത്തും ശരീരത്തിലും പ്രതി മുറിവേൽപ്പിച്ചിട്ടുണ്ട്. നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് ആലുവയിലേക്ക് പോകാൻ സഹായിക്കാമെന്ന് പറഞ്ഞാണ് സ്ത്രീയെ, പ്രതി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് സൗത്ത് റെയിൽവെ സ്റ്റേഷൻ ഭാഗത്ത് എത്തിച്ച് മൂന്ന് മണിക്കൂറോളം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. കൈതകൾ നിറഞ്ഞ് നിൽക്കുന്ന റെയിൽ ട്രാക്കിന് സമീപത്ത് നിന്നും കരച്ചിൽ ശബ്ദം കേട്ടാണ് നാട്ടുകാർ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപം പരിശോധന നടത്തിയത്. പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ ഒരു സ്ത്രീയെ ട്രാക്കിന് സമീപം കണ്ടെത്തി. ഉടനെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ക്രൂര പീഡനത്തെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ഇവർ. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയാണ് പിടിയിലായ പ്രതി അസം സ്വദേശി ഫിർദൗസ്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ബലാത്സംഗത്തിന് ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.
ആലപ്പുഴ സ്വദേശിയായ സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലുവയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സൌത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്ന പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു. വണ്ടിയിൽ നിന്നും ഇറക്കാതെ പ്രതി സ്ത്രീയെ റെയിൽവേ സ്റ്റേഷന് സമീപത്തെ കൈതക്കൂട്ടത്തിന് സമീപത്തെത്തിച്ച് മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചു. ശബ്ദം വെച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഉപേക്ഷിച്ച് പോകുകയായിരുന്നു.
Last Updated Dec 17, 2023, 9:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]