
തെന്നിന്ത്യയില്‍ ഭാഷകളില്‍ ഒരുങ്ങിയ നിരവധി സിനിമകളാണ് 2023ല്‍ വമ്പൻ വിജയങ്ങളായി മാറിയത്. വിജയ്യുടെ ലിയോ തൊട്ട് നാനിയുടെ സിനിമയായ ദസറയടക്കം അക്കൂട്ടത്തിലുണ്ട്. ആദ്യ പത്തില്‍ ഒരു മലയാള സിനിമയും ഇടംനേടിയിട്ടുണ്ട്. ടൊവിനോ തോമസ് വേഷമിട്ട 2028 ആണ് ആദ്യ പത്തില്‍ 2023ല്‍ ഇടംനേടിയ വമ്പൻ വിജയം നേടിയ ആ മലയാള ചിത്രം.
തെന്നിന്ത്യയില്‍ നിന്ന് എത്തിയ സിനിമകളില്‍ കളക്ഷനില്‍ ഒന്നാമത് ലിയോയാണ് എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയ് നായകനായ ലിയോ 621.50 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ നേടിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിതമായ ലിയോ വിജയ്യുടെ എക്കാലത്തെയും വൻ ഹിറ്റായി മാറി. വിജയ്യുടെ ലിയോ കേരളത്തിലടക്കം റിലീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
ലിയോയ്ക്ക് പിന്നില്‍ എത്തിയത് ജയിലറാണ്. രജനികാന്തിന്റെ ജയിലറിന് നേടാനായത് 606.50 കോടി രൂപയാണ്. ലിയോ എത്തിയതോടെയാണ് ജയിലര്‍ സിനിമ കളക്ഷൻ റെക്കോര്‍ഡുകളില്‍ പിന്തള്ളപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്. രജനികാന്ത് നായകനായവയില്‍ എക്കാലത്തെയും വിജയ ചിത്രം 2.0 ആണ്.
പ്രഭാസിന്റെ ആദിപുരുഷാണ് മൂന്നാമതുള്ളത്. ആദിപുരുഷ് ആഗോളതലത്തില്‍ ആകെ 355.50 കോടി രൂപയാണ് നേടിയത്. പൊന്നിയിൻ സെല്വൻ രണ്ടാണ് നാലാമതുള്ളത്. പൊന്നിയിൻ സെല്വൻ രണ്ട് ആകെ 345.75 കോടി രൂപയാണ് നേടിയത്. തൊട്ടുപിന്നിലുള്ള വിജയ്യുടെ വാരിസ് 306.20 കോടിയാണ് നേടിയത്. ചിരഞ്ജീവിയുടെ വാള്‍ട്ടെയര്‍ വീരയ്യ 221.15 കോടി രൂപയുമായി ആറമത് എത്തി. അജിത്ത് നായകനായ തുനിവ് 194.55 കോടി രൂപയുമായി ഏഴാം സ്ഥാനത്ത് എത്തിയപ്പോള്‍ മലയാളത്തിന്റെ 2018 200 കോടി രൂപയിലധികം (ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയുടെ കണക്കുപ്രകാരം 174.30 കോടി) നേടി എട്ടാമതും ബാലയ്യയുടെ വീര സിംഹ റെഡ്ഡി 120.75 കോടി രൂപയുമായി ഒമ്പതാമതും നാനിയുടെ ദസറ 117.80 കോടി രൂപയുമായി പത്താം സ്ഥാനത്തുമാണ്.
Last Updated Dec 17, 2023, 1:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]