

കല്ലൂര്‍കുന്നില്‍ പശുവിനെ കൊന്നതും കൂടല്ലൂരിലെ നരഭോജി കടുവ തന്നെ; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
വയനാട്: കല്ലൂര്‍കുന്നില്‍ പശുവിനെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.
വയനാട് വാകേരി കൂടല്ലൂരില്‍ യുവകര്ഷകൻ പ്രജീഷിനെ കടിച്ചുകീറി ഭക്ഷിച്ച് കൊന്ന കടുവയുടെ അതേ കാല്‍പ്പാടുകളാണ് കല്ലൂര്‍കുന്നിലും കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ആറ് കിലോമീറ്റര്‍ അകലെ നിന്നുമാണ് പശുവിനെ കടുവ പിടികൂടിയത്.
ഇതോടെ മേഖലയില്‍ കടുവയെ നിരീക്ഷിക്കുന്നതിനായി ഡ്രോണുകള്‍ സ്ഥാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൂടുതല്‍ നടപടികള്‍ക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും കല്ലൂര്കുന്നിലെത്തും. കടുവയെ പിടികൂടാനായി രണ്ട് കൂടുകള്‍ കൂടി സ്ഥാപിച്ചു. പ്രദേശത്ത് ക്യാമറാ ട്രാപ്പ് സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം കൂടല്ലൂരില്‍ ഒരു കൂട് കൂടി സ്ഥാപിച്ചിരുന്നു. ഇതോടെ കൂടുകളുടെ എണ്ണം നാലായി.ക്യാമറ ട്രാപ്പുകള്‍ പരിശോധിച്ചും കാല്‍പ്പാടുകള്‍ തേടിയുമാണ് നരഭോജി കടുവയ്ക്കായി തിരച്ചില്‍ ശക്തമാക്കിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]