
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെയ്റോ/ഗാസ/ജറുസലേം-ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഇസ്രായിലിന്റെ ചാര ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയെ വെള്ളിയാഴ്ച വൈകിട്ട് യൂറോപ്പിൽ സന്ദർശിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. ചർച്ചകൾ തുടരുകയാണെന്ന് ദോഹ ആവർത്തിച്ചു.
ഖത്തർ പ്രധാനമന്ത്രിയെ ഇസ്രായിലിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ന് സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, ചർച്ചകൾക്കായി ഇസ്രായിൽ വ്യവസ്ഥകൾ ലഘൂകരിച്ചതായി ഈജിപ്ത് വ്യക്തമാക്കി. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ സുരക്ഷാ കാബിനറ്റ് വിളിച്ചുകൂട്ടി. ഇന്ന് (ശനിയാഴ്ച) ടെലിവിഷൻ പ്രസ്താവന നടത്തുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ പറഞ്ഞു. നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ യൂറോപ്യൻ തലസ്ഥാനത്ത് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയെ കണ്ടതായി ഒരു ഉറവിടം റോയിട്ടേഴ്സിനോട് പറഞ്ഞു.
നവംബറിലെ ഉടമ്പടിക്ക് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിതെന്ന് ചർച്ചകളുടെ വാർത്ത പുറത്തുവിട്ട ആക്സിയോസ് പറഞ്ഞു. നെതന്യാഹുവിനെ വിവരമറിയിക്കുന്നതിനായി ശനിയാഴ്ച പുലർച്ചെ ബാർണിയ ഇസ്രായേലിലേക്ക് മടങ്ങി. ബന്ദികളെ വീണ്ടെടുക്കുന്നതിന് പകരമായി ഗാസ വെടിനിർത്തലിനും ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും പുതിയ കരാർ ഉണ്ടാക്കാൻ ഇസ്രായിൽ കൂടുതൽ സന്നദ്ധത പ്രകടിപ്പിച്ചതായി രണ്ട് ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. മുമ്പ് നിരസിച്ച ചില കാര്യങ്ങൾ ഇസ്രായിൽ ഇപ്പോൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. തങ്ങളെ സമീപിച്ച മൂന്ന് ബന്ദികളെ ഇസ്രായിൽ സൈന്യം അബദ്ധത്തിൽ കൊന്നതോടെ ഇസ്രായിലിൽ സ്ഥിതി കൂടുതൽ വഷളാകുകയും ചെയ്തു. ഗാസയിൽ ഇപ്പോഴും ബന്ദികളാക്കിയ 130 പേരിൽ 20-ലേറെ പേർ കൊല്ലപ്പെട്ടതായി ഇസ്രായി വിശ്വസിക്കുന്നു. ഫലസ്തീനികളെ ജയിലിൽനിന്ന് മോചിപ്പിച്ച് ബന്ദികളെ തിരിച്ചുകൊണ്ടുവരാൻ ഇസ്രായിൽ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ കുടുംബങ്ങൾ റാലി നടത്തി.