
പാലക്കാട് : കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സെന്തിൽകുമാർ എന്നയാളാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. കുട്ടിയുമായി പോകുന്നതിനിടെ ചില ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് തോന്നിയ സംശയമാണ് വഴിത്തിരിവായത്. ഡ്രൈവർമാർ സെന്തിൽകുമാറിനെ ചോദ്യം ചെയ്തു. മറുപടിയിൽ വ്യക്തതയില്ലാതായതോടെ ഇവർ പൊലീസിനെ വിളിച്ചുവരുത്തി. തുടർന്ന ് ചോദ്യംചെയ്തപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. പൊലീസ് ഉടൻ പ്രതിയെ കസ്റ്റഡിയിലെടുത്തു.
Last Updated Dec 16, 2023, 9:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]