
റിയാദ്: മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയിലാണ് കോഴിക്കോട് പുന്നശ്ശേരി കാക്കൂര്‍ സ്വദേശി ചെന്നിലേരി വിജയൻ നായരുടെ മകൻ രാജൻ (36) ഹൃദയാഘാതം മൂലം ശനിയാഴ്ച രാവിലെ മരിച്ചത്.
ഉനൈസ ടൗൺ സൂഖിലാണ് യുവാവ് താമസിച്ചിരുന്നത്. ഉനൈസയിൽ വെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.
Read Also –
ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു
ദുബൈ: ദുബൈ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38), വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24), തലശ്ശേരി പുന്നോൽ കുഴിച്ചാൽ പൊന്നമ്പത്ത് പൂഴിയിൽ നിസാറിൻ്റെ മകൻ നഹീൽ നിസാർ(25) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.
ഒക്ടോബർ 17 ന് രാത്രിയായിരുന്നു താമസ സ്ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരേ ഫ്ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]