
കാലങ്ങൾ മാറുന്നതിന് അനുസരിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാറ്റങ്ങൾ വരാറുണ്ട്. അത്തരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിച്ച മേഖലകളിൽ ഒന്നാണ് സിനിമ.
സിനിമയുടെ സാങ്കേതിക കാര്യങ്ങൾ മുതൽ പ്രമേയം വരെ മാറ്റങ്ങളാൽ മുഖരിതമാണ്. എന്തിനെറെ പുതിയ സിനിമകൾ തിയറ്ററിൽ മാത്രം കണ്ടിരുന്ന കാലം വരെ മാറിയിരിക്കുന്നു.
100ദിവസം ഒരു സിനിമ തിയറ്ററിൽ ഓടുക എന്നത് അന്യം വന്നു കഴിഞ്ഞു. ഇന്ന് റിലീസ് ചെയ്ത് നാലാഴ്ച കഴിയുമ്പോഴേക്കും ചിത്രം ഒടിടിയിൽ എത്തും.
ഇക്കാര്യത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇന്നത്തെ കാലത്ത് ഒരു സിനിമ 100 ദിവസം തിയറ്ററിൽ ഓടുക എന്നത് അത്യപൂർവ്വം ആണെന്നും തന്റെ ഒരു സിനിമ 365 ദിവസം വരെ ഓടിയ കാലമുണ്ടായിരുന്നു എന്നും മോഹൻലാൽ പറയുന്നു. നേര് എന്ന പുതിയ സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെ ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം. അച്ഛനുമമ്മയും കള്ളമെന്ന് കരുതി,16വർഷം,കണ്ണടയും കോൺടാക്റ്റ് ലെൻസുമായുള്ള യാത്ര; അഹാന മലയാള സിനിമയിലെ അവസാന സൂപ്പർ സ്റ്റാറുകൾ ആയിരിക്കുമോ മമ്മൂട്ടിയും മോഹൻലാലും എന്ന ചോദ്യത്തിന്, “നമ്മൾ അങ്ങനെ വിചാരിക്കാറില്ലല്ലോ.
ആളുകൾ നമുക്ക് ചാർത്തി തരുന്നൊരു പട്ടമാണിത്. ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ.
സിനിമകൾ ഭയങ്കരമായി ഓടാൻ തുടങ്ങുമ്പോഴാണ്, സൂപ്പർ ഹിറ്റുകൾ ആകുമ്പോഴാണ് അവരെ സൂപ്പർ സ്റ്റാർ എന്ന് പറയുന്നത്. അന്നത്തെ സിനിമകളും ഇന്നത്തെ സിനിമകളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
അന്ന് തിയറ്ററുകളിൽ മാത്രമെ സിനിമകൾ കാണാനുള്ള അവസരമുള്ളൂ. 100, 200 ദിവസമൊക്കെ സിനിമകൾ ഓടിയിരുന്നു.
എന്റെ സിനിമ 365 ദിവസമൊക്കെ ഓടിയിട്ടുണ്ട്. ഹിന്ദിയിലൊക്കെ ഒരുവർഷം രണ്ട് വർഷം അഞ്ച് വർഷമൊക്കെ ഓടിയിട്ടുള്ള സിനിമകളുണ്ട്.
പക്ഷേ ഇന്നങ്ങനെ അല്ല. ടെലിവിഷൻ വന്നു.
ഒടിടി പ്ലാറ്റ്ഫോംസ് വന്നു. വലിയ സൂപ്പർ ഹിറ്റുകൾ ഉണ്ടായാലും ആഘോഷിക്കാൻ എന്ന രീതിയിൽ ഉണ്ടാകാറില്ല.
പണ്ട് 100, 125. 200 ദിവസമൊക്കെ വലിയ ആഘോഷമായിട്ടാണ് എടുക്കുന്നത്.
അതിനിപ്പോൾ സാഹചര്യങ്ങളില്ല. 100 ദിവസം ഒരു സിനിമ ഓടുക എന്നത് അത്യപൂർവ്വം ആണ്.
അത് ഈ സൂപ്പർ സ്റ്റാർ എന്ന പേരിലും റിഫ്ലക്ട് ചെയ്യും. സൂപ്പർ സ്റ്റാർ സക്സസിനെ അനുസരിച്ചിരിക്കും.
അങ്ങനെയുള്ള അവസരം കിട്ടുന്നവർ ഉണ്ടായാൽ ഇനിയും ഇത്തരം പേരുകൾ ഉണ്ടാകാം”, എന്നാണ് മോഹൻലാൽ പറഞ്ഞ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.. Last Updated Dec 16, 2023, 4:50 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]