

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ നിരവധി പരാതികൾ, 23 ന് ശേഷം പരാതിക്കാരിൽ നിന്ന് തെളിവെടുപ്പ്: മന്ത്രി സജി ചെറിയാൻ
സ്വന്തം ലേഖകൻ
ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പുറത്തേക്ക് എന്നു സൂചന.
മന്ത്രി സജി ചെറിയാന്റെ പ്രതികരണമാണ് രഞ്ജിത് പുറത്തേക്ക് എന്നു സൂചന നല്കുന്നത്.
രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്.
23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിന് പറയാനുള്ളതും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണെല്ലാം.
അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിലവിൽ രഞ്ജിത്തും വൈസ് ചെയർമാൻ പ്രേംകുമാറുമടക്കം ഒമ്പത് പേരാണ് അക്കാദമിയുടെ ഭരണസമിതിയായ എക്സിക്യൂട്ടിവ് ബോർഡിലുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സർക്കാർ നോമിനേറ്റ് ചെയ്യുന്ന 15 അംഗ ജനറൽ കൗൺസിൽ അംഗങ്ങളിൽനിന്ന് രണ്ടുപേരെ പിന്നീട് സർക്കാർ തന്നെ ഭരണസമിതിയിലേക്ക് നിയമിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]