
.news-body p a {width: auto;float: none;} ദുബായ്: സാധനങ്ങള്‍ വാങ്ങുവാന്‍ മുടക്കിയ പണത്തിന്റെ ഒരു ഭാഗം തിരികെ കിട്ടിയാല്‍ അതിലും വലിയ സന്തോഷം വേറെയുണ്ടോ? ഗള്‍ഫ് രാജ്യമായ യുഎഇയില്‍ എത്തുന്നവര്‍ക്കാണ് ഇതിനുള്ള അവസരം ലഭിക്കുക. സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തി സാധനങ്ങള്‍ വാങ്ങുമ്പോള്‍ വാല്യു ആഡഡ് ടാക്സ് (വാറ്റ്) ഇനത്തില്‍ മുടക്കിയ തുകയാണ് നിങ്ങള്‍ക്ക് തിരിച്ചുകിട്ടുക.
എന്നാല്‍ എല്ലാ ഇടപാടുകള്‍ക്കും ഇത് ലഭിക്കില്ല. ആദ്യം ചെയ്യേണ്ടത് തുക റീഫണ്ട് ചെയ്യപ്പെട്ട് കിട്ടുവാന്‍ നിങ്ങള്‍ അര്‍ഹരാണോ എന്ന് പരിശോധിക്കുകയാണ്.
യുഎഇയില്‍ താമസവിസയുള്ളവരാണ് നിങ്ങളെങ്കില്‍ ഈ ആനുകൂല്യം ലഭിക്കുകയില്ല. ഏതെങ്കിലും എയര്‍ലൈന്‍ കമ്പനിയുടെ ജീവനക്കാരന്\ ജീവനക്കാരി എന്ന രീതിയില്‍ രാജ്യത്ത് എത്തുന്നവര്‍ക്കും ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ല.
18 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് മാത്രമാണ് റീഫണ്ടിന് യോഗ്യതയുള്ളത്. നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്ന കട
യുഎഇയിലെ വാറ്റ് റീഫണ്ട് പ്രോഗ്രാമിന്റെ ഭാഗമാണോയെന്നും ചോദിച്ചറിയണം. പദ്ധതിയുടെ ഭാഗമായിട്ടുള്ള കടകളില്‍ നിന്ന് സാധനം വാങ്ങിയാല്‍ മാത്രമേ വാറ്റ് റീഫണ്ടിന് അര്‍ഹതയുണ്ടാകുകയുള്ളൂ.
സാധനങ്ങള്‍ വാങ്ങി 90 ദിവസം പിന്നിട്ടാല്‍ ഒരു കാരണവശാലും റീഫണ്ട് ലഭിക്കുകയില്ല. അതുകൊണ്ട് തന്നെ ഈ കാലാവധിക്ക് മുമ്പായി റീഫണ്ടിന് അപേക്ഷിക്കാന്‍ ശ്രദ്ധിക്കണം.
റീഫണ്ടിന് അപേക്ഷിക്കുന്ന സാധനങ്ങള്‍ കൈവശം ഉണ്ടായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.
യുഎഇയില്‍ പ്ലാനറ്റ് എന്ന സ്ഥാപനമാണ് വാറ്റ് റീഫണ്ട് നടപടിക്രമങ്ങള്‍ ചെയ്യുന്നത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കരഅതിര്ത്തികളിലുമെല്ലാം ഇതിനായുളള കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പേപ്പര്‍ ബില്ലുകള്‍ കൈവശമില്ലെങ്കില്‍ ഇ-ബില്ലുകള്‍ വഴിയും റീഫണ്ടിന് അപേക്ഷിക്കാന്‍ സാധിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]