ചെന്നൈ : മാൻകൂട്ടത്തിനിടയിലേക്ക് ഓടിക്കയറി റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച യുവാക്കൾക്ക് പിഴ ചുമത്തി തമിഴ്നാട് വനംവകുപ്പ്. നീലഗിരി മുതുമല കടുവാസങ്കേതത്തിലാണ് സംഭവം. ആന്ധ്ര സ്വദേശികൾ ആയ യുവാക്കൾ ആണ് വാഹനം നിർത്തി, മാനുകളുടെ അടുത്തേക്ക് ഓടുന്ന ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചത്. യുവാവ് അടുത്തേക്ക് വരുന്നത് കണ്ട് പരിഭ്രമിച്ച മാനുകൾ ചിതറിയോടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവരുടെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന വാഹനത്തിൽയാത്ര ചെയ്തവരാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ 15,000 രൂപയാണ് പിഴ ചുമത്തിയത്. അതേസമയം പിഴത്തുക കുറഞ്ഞു പോയെന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇനിയാരും ഇത് ആവർത്തിക്കാൻ ശ്രമിക്കരുതെന്നും അതിനാൽ വലിയ തുക തന്നെ പിഴയിടണമെന്നുമാണ് ആവശ്യം.
നടി കസ്തൂരി ജയിലിലേക്ക്, 29 വരെ റിമാൻഡിൽ, കസ്റ്റഡിയിലെടുത്തത് നിർമ്മാതാവിന്റെ വീട്ടിൽ നിന്നും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]