
ചെന്നൈ: തമിഴ് നാട്ടിലെ കമ്പത്ത് ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കമ്പം സ്വദേശി മുത്തുകുമാർ ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പെലീസ് കസ്റ്റഡിയിലെടുത്തു. തേനി ജില്ലയിലെ കമ്പം സ്വദേശിയും ലോറി ഡ്രൈവറുമായി മുത്തുകുമാറിനെയാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
കമ്പം പട്ടണത്തിനു പുറത്തുള്ള വർക്ക് ഷോപ്പിൽ രക്തം വാർന്നു കിടക്കുന്ന നിലയിൽ സമീപത്ത് താമസിക്കുന്നവരാണ് മുത്തുകുമാറിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉത്തമപാളയം പൊലീസ് സ്ഥലത്തെത്തി.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസ് നായയും ഫൊറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സംഭവം സംബന്ധിച്ച് ഉത്തപാളയം പോലീസ് അന്വേഷണം ആരംഭിച്ചു.കമ്പത്തുള്ള കമ്പംമെട്ട് കോളനിയിൽ താമസിക്കുന്ന സദ്ദാം ഹുസൈനും മുത്തു കുമാറും സുഹൃത്തുക്കളാണെന്ന് കണ്ടെത്തി. ബിസിനസ് ആവശ്യങ്ങൾക്കായി 30 ലക്ഷം രൂപ സദ്ദാം ഹുസൈൻ വാങ്ങിയിരുന്നു.
ഏറെ നാൾ കഴിഞ്ഞിട്ടും തിരികെ നൽകയില്ല. പണെ തിരികെ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നില നിന്നിരുന്നു.
സദ്ദാം ഹുസൈനെ ഉത്തമപാളയം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്. ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, ഡ്രൈവര് താഴെ വീണു, എറണാകുളത്ത് ബസ് നിയന്ത്രണം വിട്ട് അപകടം പുലർച്ചെ മൂന്നിന് അർദ്ധനഗ്നരായി രണ്ടു പേർ നടന്നു നീങ്ങുന്നു; പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]