.news-body p a {width: auto;float: none;}
വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ : ഫുട്ബാളിൽ നിന്ന് ഒന്നോ രണ്ടോ കൊല്ലത്തിനകം താൻ വിരമിക്കുമെന്ന സൂചന നൽകി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ 5-1ന് പോളണ്ടിനെ തോൽപ്പിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം പറഞ്ഞത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകൾ നേടിയിരുന്നു.
” എനിക്ക് 40 വയസ് തികയാൻ പോകുന്നു. ഇപ്പോൾ കളി ആസ്വദിക്കുന്നുണ്ട്. ഇനിയും കളിക്കണമെന്ന ആത്മപ്രചോദനവുമുണ്ട്. എപ്പോൾ എനിക്ക് കളിക്കാനുള്ള പ്രചോദനം നഷ്ടപ്പെടുന്നുവോ അപ്പോൾ നിറുത്തണമെന്നുതന്നെയാണ് എന്റെ തീരുമാനം.ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അതുണ്ടാകും.””- എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകൾ.
കാണുമോ അടുത്ത ലോകകപ്പിൽ
1. ഈ വർഷം യൂറോകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നു. എന്നാൽ കളി തുടരാനായിരുന്നു താരത്തിന്റെ തീരുമാനം.
2. ക്രിസ്റ്റ്യാനോയുടെ ഇപ്പോഴത്തെ വാക്കുകൾ നൽകുന്ന സൂചന 2026ൽ നടക്കുന്ന അടുത്ത ലോകകപ്പിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്നുതന്നെയാണ്.
3. പോർച്ചുഗലിന് വേണ്ടി കളിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നായകൻ ക്രിസ്റ്റ്യാനോയിൽ കോച്ച് റോബർട്ടോ മാർട്ടിനെസിനും വിശ്വാസമുണ്ട്.
40
ക്രിസ്റ്റ്യാനോയ്ക്ക് അടുത്ത ഫെബ്രുവരിയിലാണ് 40 വയസ് തികയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
135
ഗോളുകൾ ഇതുവരെ താരം രാജ്യത്തിനായി നേടിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ ക്രിസ്റ്റ്യാനോയുടെ പേരിലാണ്.
910
ഗോളുകൾ രാജ്യത്തിനായും ക്ളബുകൾക്കായും നേടിയിട്ടുണ്ട്.