
.news-body p a {width: auto;float: none;}
കഴിഞ്ഞ ദിവസമാണ് നടനും നിർമാതാവുമായ ധനുഷിനെതിരെ രൂക്ഷവിമർശനവുമായി നടി നയൻതാര രംഗത്തെത്തിയത്. നയൻതാര : ബിയോണ്ട് ദ ഫെയിറി ടെയ്ൽ എന്ന നെറ്റ് ഫ്ളിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയാണ് താര പോര്.
ധനുഷ് നിർമ്മിക്കുകയും വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുകയും ചെയ്ത നാനും റൗഡി താൻ സിനിമയിലെ ഭാഗങ്ങൾ നയൻതാരയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ഉപയോഗിക്കുന്നതിനെച്ചാെല്ലിയാണ് തർക്കം. നയൻതാരയാണ് നാനും റൗഡി താൻ സിനിമയിൽ നായിക.
നാനും റൗഡി താൻ സിനിമയിൽ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബി.ടി.എസ് ദൃശ്യങ്ങളും ഉപയോഗിക്കാൻ ധനുഷ് അനുമതി നൽകിയില്ലെന്നാണ് നയൻതാരയുടെ ആരോപണം. മൂന്ന് സെക്കൻഡ് മാത്രമുള്ള ബി ടി എസ് വീഡിയോ ഉപയോഗിച്ചതിന് പത്ത് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് കോടതിയെ സമീപിച്ചെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ നയൻതാര ആരോപിച്ചിരുന്നു.
പണ്ട് ധനുഷ് നയൻതാരയെപ്പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ധനുഷ് നിർമിച്ച് ‘എതിർ നിച്ചലിൽ’ നയൻതാര അതിഥി താരമായി എത്തിയിരുന്നു. ഇതിനെക്കുറിച്ച് ധനുഷും ചിത്രത്തിലെ നായകനായ ശിവകാർത്തികേയനും ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഒരു ഗാനരംഗത്തായിരുന്നു നയൻതാര പ്രത്യക്ഷപ്പെട്ടത്. ഇതിലഭിനയിക്കാൻ നയൻതാര ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നാണ് ധനുഷ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
#Nayanthara didn’t even take money for dancing in the movie #Dhanush production Ethir Neechal. Even she can demand atleast 2-3 crores for that song #Dhanush #Amaran pic.twitter.com/RTVNMZ19m9
— VRsamy (@Veerasamy100) November 16, 2024