ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയിപ്പിച്ച ഇന്ത്യ ഈ പ്രതിരോധ സാങ്കേതികവിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു
ഇന്ത്യ അത്യാധുനികമായ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു
ഒഡിഷ തീരത്തെ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് 2024 നവംബര്‍ 16നായിരുന്നു മിസൈലിന്റെ പരീക്ഷണം
1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് എതിരാളികളെ നശിപ്പിക്കാനുള്ള കരുത്ത് ഇന്ത്യയുടെ ഈ പ്രതിരോധ സാങ്കേതികവിദ്യക്കുണ്ട്
പ്രതിരോധരംഗത്ത് സുപ്രധാന നേട്ടമാണ് ഇതിലൂടെ ഇന്ത്യന്‍ സൈന്യം കൈവരിച്ചിരിക്കുന്നത്
ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകളുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചു
അമേരിക്ക, റഷ്യ, ചൈന തുടങ്ങി പ്രതിരോധരംഗത്തെ കരുത്തരായ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്
മണിക്കൂറില്‍ 6,125 കിലോമീറ്റര്‍ മുതല്‍ 24,140 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന ഇവയെ പ്രതിരോധിക്കുക എതിരാളികള്‍ക്ക് എളുപ്പമല്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]