
സോഷ്യല്‍ മീഡിയയുടെ സജീവശ്രദ്ധ നേടിയ ഒന്നായിരുന്നു സീരിയല്‍ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹം. ആദ്യം അഭിനന്ദനങ്ങള്‍ ആയിരുന്നെങ്കില്‍ പിന്നീട് വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങളും ഇവര്‍ക്ക് നേരിടേണ്ടിവന്നു.
ക്രിസ്സിന്റെ രൂപവും ഭാവവുമൊക്കെ പലരെയും ചൊടിപ്പിച്ചു. വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നാണ് താരദാമ്പതിമാര്‍ പറയുന്നത്.
വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. “കുളമ്പ് രോഗം പോലെ ഉള്ള ഒരു രോഗമാണ് കമന്റ് രോഗം.
കുറച്ച് കഴിയുമ്പോള്‍ അത് മാറിക്കോളും. സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍, അസൂയ, കണ്ണുകടി, അതിലേതെങ്കിലും ആവാം.
അതല്ല, ഒരാള്‍ സമാധാനത്തോടെ ജീവിക്കുന്നത് ഇഷ്ടപ്പെടാത്തവരുമാവാം”, ക്രിസ് വേണുഗോപാല്‍ പറയുന്നു. “ഞാന്‍ വയസനല്ല.
കളര്‍ അടിച്ച് എന്റെ പ്രായം മറച്ചുവെക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കും അച്ഛനും ഒരുമിച്ചാണ് മുടി നരച്ചത്.
തലമുടി കളര്‍ അടിച്ചാല്‍ സുന്ദരനാവുമെന്ന കുട്ടേട്ടന് സിന്‍ഡ്രോം ഒന്നും എനിക്കില്ല. ഞാന്‍ ഇങ്ങനെയാണ്.
ഇതുപോലെ സ്വീകരിക്കാന്‍ കഴിയുന്നവര്‍ മാത്രം ചെയ്താല്‍ മതി. എന്റെ വിദ്യാര്‍ഥികള്‍ക്കും പ്രഭാഷണത്തിന് പോകുമ്പോള്‍ അവര്‍ക്കുമൊക്കെ ഞാന്‍ സ്വീകാര്യനാണ്.
എന്റെ കാര്യങ്ങള്‍ തുറന്നു പറയാന്‍ എനിക്ക് മടിയില്ല. വീട്ടുകാരുടെ മുന്നില്‍ മാത്രമല്ല നാട്ടുകാരുടെ മുന്നിലും ഞാന്‍ ഒറിജിനലാണ്.
ഇപ്പോള്‍ എല്ലാവര്ക്കും ഫേക്ക് ആവാനാണ് ഇഷ്ടം. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത് ദിവ്യ എല്ലാം അറിഞ്ഞ് ഞെട്ടി എന്നാണ്.
ദിവ്യയ്ക്ക് ഞെട്ടാന്‍ സൗകര്യമില്ല. കാരണം അവള്‍ക്ക് എല്ലാ കാര്യങ്ങളും നേരത്തെ അറിയാം”, ക്രിസ് വേണുഗോപാല്‍ പറഞ്ഞവസാനിപ്പിക്കുന്നു. : ഇന്ദ്രൻസിനൊപ്പം ഷഹീൻ സിദ്ദിഖ്; ‘ടൂ മെൻ ആർമി’യുമായി നിസാര്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]