ആലപ്പുഴ: മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയത് ഇന്നലെ കുണ്ടന്നൂരിൽ പിടിയിലായ സംഘമെന്ന് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നും സാഹസികമായി പിടികൂടിയത്. മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ചോദ്യംചെയ്യൽ തുടരുകയാണ്.
ആലപ്പുഴയിലെ കവർച്ചകളുടെ സിസിടിവി ദൃശ്യത്തിലെ സാമ്യം നോക്കിയാണ് സന്തോഷിനെ തേടി പോലീസ് എത്തിയത്. ഇയാൾ കൊച്ചിയിൽ എത്തിയിട്ട് ആറുമാസത്തിലേറെയായതായി പൊലീസ് പറയുന്നു. കുണ്ടന്നൂരിലെത്തിയത് 3 മാസം മുമ്പാണ്. കുണ്ടന്നൂരിലെ ബാറിൽ ഇയാൾ പതിവായി എത്താറുണ്ടെന്നും, കുറുവാ സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് കൂടുതൽ ചോദ്യം ചെയ്താലെ വ്യക്തമാവൂ എന്നും പൊലീസ് പറഞ്ഞു.
4 മണിക്കൂർ നീണ്ട തെരച്ചിൽ; ചാടിപ്പോയ പ്രതിയെ വലയിലാക്കി പൊലീസ്, പിടികൂടിയത് ചതുപ്പിൽ പതുങ്ങിയിരിക്കുമ്പോൾ
അതേ സമയം ഇവർ കുറുവാ സംഘത്തിലുളളതാണോ എന്നതിൽ പൊലീസ് സ്ഥിരീകരണമായിട്ടില്ല. കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന നാടോടി സംഘത്തിനൊപ്പം കുറുവാ സംഘത്തിൽ പെട്ടവർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]