പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക്. ത്രിദിന പരിശീലന മത്സരത്തില്‍ ഇന്നെല ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഗില്ലിനെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഗില്ലിന്റെ തള്ളവിരലില്‍ പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചേതേശ്വര്‍ പൂജാരക്ക് പകരക്കാരനായി ഇത്തവണ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്നു ഗില്‍.
ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ പകരം ധ്രുവ് ജുറെലിനെ ബാറ്ററായി കളിപ്പിക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. ഓസ്ട്രേലിയ എ ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ ജുറെല്‍ തിളങ്ങിയിരുന്നു. വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ ബാക്ക് അപ്പാണെങ്കിലും ജുറെലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നാല്‍ കെ എല്‍ രാഹുലിനെ ഓപ്പണറായി കളിപ്പിക്കുമെന്നാണ് കരുതുന്നത്.
രഞ്ജി ട്രോഫി: ഹരിയാനക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനില; പോയന്റ് പട്ടികയില്‍ രണ്ടാമത് തന്നെ
പരിശീലന മത്സരത്തില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൊണ്ട് കൈക്കുഴക്ക് പരിക്കേറ്റ കെ എല്‍ രാഹുല്‍ വീണ്ടും ബാറ്റിംഗിനിറങ്ങിയത് ഇന്ത്യക്ക് ആശ്വാസമായി. ബാക്ക് അപ്പ് ഓപ്പണറായ അഭിമന്യു ഈശ്വരന് ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയതോടെയാണ് ധ്രുവ് ജുറെലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്ന കാര്യം ഇന്ത്യ സജീവമായി പരിഗണിക്കുന്നത്. രോഹിത്തും ഗില്ലും ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ സര്‍ഫറാസ് ഖാനും മധ്യനിരയില്‍ കളിക്കാന്‍ അവസരമൊരുങ്ങും. പരിശീലന മത്സരത്തിനിടെ സര്‍ഫറാസിനും പരിക്കേറ്റിരുന്നെങ്കിലും ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
സെഞ്ചുറിയടിച്ചാലും ഇനി കൂടുതലൊന്നും പറയില്ല; കാരണം വ്യക്തമാക്കി സഞ്ജു
ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ എ താരങ്ങളുമായി പരിശീലന മത്സരം കളിക്കുകയാണ് ഇന്ത്യൻ ടീം ഇപ്പോള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]