
ശബരിമല എന്ന് പറയുമ്പോൾ തന്നെ ഓരോ ഭക്തന്റെ മനസ്സിലേക്ക് അനേകം ഗാനങ്ങളാണ് കടന്നു വരിക. ശബരിമലയിൽ തങ്ക സൂര്യോദയം, പള്ളിക്കെട്ട് ശബരിമലക്ക്, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പ, ആനകേ റാമല ആടുകേറാമല, സ്വാമി സംഗീതം ആലപിക്കും എന്നിവ തുടങ്ങി ഹരിവരാസനം വരെയുള്ള അനേകായിരം ഗാനങ്ങൾ.
യേശുദാസ്, ജയ വിജയന്മാർ, ജയചന്ദ്രൻ,എം.ജി.ശ്രീകുമാർ തുടങ്ങി അനേകം ഗായകരുടെ ഭക്തിഗാനങ്ങൾ അനേകം വർ ഷങ്ങളായിവന്നുകൊണ്ടിരിക്കുന്നു. തമിഴ് തെലുങ്കിലും കന്നടയിലും എല്ലാം ധാരാളം അയ്യപ്പ ഭക്തിഗാനങ്ങൾ വന്നിട്ടുണ്ട്.
അമിതാബച്ചൻ, എസ്.പി.ബാല സുബ്രഹ്മണ്യം യേശുദാസ് എം. ജി ശ്രീകുമാർ,എം ജയചന്ദ്ര ൻ ഒക്കെ ശബരിമല ദർശനം നട ത്തിയത് നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണ്. മുമ്പ് എം എൻ നമ്പ്യാർ നിർമ്മിച്ച് സമർപ്പിച്ച ഒരു ഹോളും ശബ രിമലയിൽ ഉണ്ടായിരുന്നു.
അനേകം സിനിമകൾ ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിൽ വരികയും ചെയ്തിട്ടുണ്ട്. ഏത് മതത്തിൽ പെട്ടവർക്കും ഇവിടെ ദർശനം നടത്താം എന്നതും ഒരു പ്രത്യേകതയാണ്. മാലയിട്ടാൽ എല്ലാവരും അയ്യപ്പനോ മാളിക പുറമോ ആയി മാറുന്നു.
എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
Last Updated Nov 17, 2023, 4:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]