
തൃശൂർ: അഞ്ചേരിയിൽ തേങ്ങാ ഇടുന്നതിനായി കയറിയ യുവാവ് തെങ്ങിൽ കുടുങ്ങി. മിഷ്യൻ ഉപയോഗിച്ച് കയറുന്നതിനിടെയാണ് ആനന്ദ് എന്ന ചെറുപ്പക്കാരന് പിടിവിട്ടു പോയത്. പുത്തൂർ വീട്ടിൽ ജോസഫിന്റെ പുരയിടത്തിലായിരുന്നു സംഭവം. തെങ്ങുകയറുന്ന മെഷീനോടു കൂടി തെങ്ങിൽ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു ഇദ്ദേഹം.
തെങ്ങിന് ഏകദേശം 42 അടി ഉയരമുണ്ടായിരുന്നു. തൃശ്ശൂരിൽ നിന്ന് സീനിയർ ഫയർആന്റെ റെസ്ക്യൂ ഓഫീസർ പികെ രഞ്ചിത്തിന്റെ നേത്യത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ& റെസ്ക്യു ഓഫീസർ ഡ്രൈവർ അനിൽ ജിത്ത് തെങ്ങിൽ കയറി തോളിൽ കയറ്റി താഴെ ഇറക്കുകയായിരുന്നു. അര മണിക്കൂറോളം ആനന്ദ് ഒന്നും ചെയ്യാനാവാതെ നസഹായനായി തൂങ്ങിക്കിടന്നു.
അടുത്തിടെ, തിരുവനന്തപുരത്തെ കരകുളത്ത് കിണറിൽ വീണ വയോധികയ്ക്ക് ഫയർ ഫോഴ്സ് രക്ഷകരായിരുന്നു. കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡിൽ വസന്ത ഭവനിൽ വസന്ത (65) വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടുകൂടി 30 അടിയോളം ആഴവും12 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടത്. വയോധിക അബദ്ധത്തിൽ കിണറിൽ വീണു എന്ന സന്ദേശം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സ് എത്തി. 30 അടിയോളം ആഴമുള്ള കിണറ്റിൽ സേനാംഗമായ അരുൺകുമാർ വി ആർ റോപ്പ്, നെറ്റ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയാണ് വസന്തയെ കരയ്ക്ക് എത്തിച്ചതെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. തിരുവനന്തപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
തിരുവനന്തപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ രാമമൂർത്തി ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജി അജിത് കുമാർ, എം പി ഉല്ലാസ് , സേന അംഗങ്ങളായ അരുൺകുമാർ വി ആർ , ജീവൻ ബി , ജിനു എസ് , സാജൻ സൈമൺ , വിജിൻ , സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഏകദേശം 30 അടിയോളം ആഴമുള്ള കിണറ്റിൽ സേനാംഗമായ അരുൺകുമാർ വി ആർ റോപ്പ്, നെറ്റ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയാണ് വസന്തയെ കരയ്ക്ക് എത്തിച്ചത്.
Last Updated Nov 17, 2023, 4:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]