മഞ്ഞുകാലത്ത് ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും. ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ജിഞ്ചറോൾ എന്ന സംയുക്തവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും മഗ്നീഷ്യവും മാംഗനീസുമൊക്കെ അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്.
മഞ്ഞുകാലത്തെ ജലദോഷം, തൊണ്ടവേദന, പനി തുടങ്ങിയവയെ തടയാനും തൊണ്ടയുടെ അസ്വസ്ഥത മൂലം ശബ്ദത്തിന് ഇടര്‍ച്ചയുണ്ടാകുന്നവര്‍ക്ക്, അത് പരിഹരിക്കാനും ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇഞ്ചി.
ഇഞ്ചിയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഉള്‍പ്പെടയുള്ള പോഷകങ്ങളാണ് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നത്.
രണ്ട്…
ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ഒന്നിലധികം രോഗങ്ങളെ ചെറുക്കാന്‍ സഹായിച്ചേക്കാം.
മൂന്ന്…
ഇഞ്ചിക്ക് മികച്ച വേദനസംഹാരിയായി പ്രവര്‍ത്തിക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആര്‍ത്തവസംബന്ധമായ വേദന തുടങ്ങിയ അവസ്ഥകൾ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കും.
നാല്…
കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
അഞ്ച്…
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും അൽഷിമേഴ്സ് രോഗം പോലുള്ള വാർദ്ധക്യസഹജമായ മസ്തിഷ്ക വൈകല്യങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ഇഞ്ചി സഹായിക്കുന്നു.
ആറ്…
ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്നം പരിഹരിക്കാം.
ഏഴ്…
ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകളെ പ്രതിരോധിക്കാനും ഇഞ്ചി സഹായിക്കും.
എട്ട്…
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ പത്ത് പഴങ്ങള്‍…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]