
മുംബൈ: ലോകകപ്പ് സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ കാഴ്ചകള്‍ പുറത്തുവിട്ട് ബിസിസിഐ. വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരസ്പരം ആലിംഗനം ചെയ്ത് അഭിനന്ദിക്കുമ്പോള്‍ കൈകളില്‍ ചുംബിച്ചാണ് അശ്വിന് മുഹമ്മദ് ഷമിയെ വരവേറ്റത്.
വിജയം ആഘോഷിക്കാന്‍ ഡ്രസ്സിംഗ്സ റൂമിലേക്ക് ഒരു അപ്രതീക്ഷിത അതിഥിയുമെത്തി. ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തി ഇന്ത്യന്‍ താരങ്ങളെ അഭിന്ദിച്ചത്. വിരാട് കോലിയെ ആലിംഗനം ചെയ്ത ചാഹല്‍ ടീം അംഗങ്ങളെ ഓരോരുത്തരെുയും അഭിനന്ദിക്കുകയും ചെയ്തു. മത്സരശേഷം ഡ്രസ്സിംഗ് റൂമില്‍ നിന്ന് ടീം ബസിലേക്ക് കയറാനായി പുറത്തിറങ്ങിയ ഇന്ത്യന്‍ ടീമിനെ കാത്ത് വന്‍ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിന്നത്.
ആരാധകരെ നോക്കി കൈവീശി കാണിച്ചാണ് ടീം അംഗങ്ങള്‍ ബസിലേക്ക് കയറിയത്. പിന്നീട് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് പുറത്തെത്തിയപ്പോഴും നൂറു കണക്കിനാരാധകരാണ് താരങ്ങളെ കാത്തു നിന്നത്. ഇന്നലെ നടന്ന സെമിയില്‍ 70 റണ്‍സിന്റെ ജയത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സടിച്ചപ്പോള്‍ ഡാരില്‍ മിച്ചലിന്റെ സെഞ്ചുറി കരുത്തില്‍ പൊരുതിയ ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള് ഔട്ടായി. ഏഴ് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ രണ്ടാം സെമി ഫൈനലിലെ വിജയികളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
Last Updated Nov 16, 2023, 8:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]