നദികളില്‍ സുന്ദരി യമുന എന്ന സിനിമയിലൂടെ മലയളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് പ്രഗ്യാ നാഗ്ര. പ്രഗ്ര്യാ നഗ്ര മലയാളത്തില്‍ അരങ്ങേറ്റ ചിത്രത്തില്‍ മികവ് കാട്ടിയിരുന്നു. പ്രഗ്യാ നാഗ്ര പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് മലയാളികളുടെയടക്കം ഇഷ്ടം നേടുന്നത്. സെറ്റ് സാരിയുടുത്ത് മനോഹരിയായിട്ടാണ് പ്രഗ്യാ ഫോട്ടോയില്‍ ഉള്ളത്.
ഹരിയാനക്കാരിയാണ് നടി പ്രഗ്യാ നാഗ്ര. കശ്മീരി കുടുംബത്തില്‍ ജനിച്ച പ്രഗ്യാ സിനിമയിലേക്ക് എത്തുന്നത് മോഡലിംഗിലൂടെയാണ്. ദില്ലിയിലെ എഞ്ചിനീയറിംഗ് പഠനകാലത്താണ് മോഡലിംഗില്‍ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തോളം കൊമേഴ്‍സ്യലുകളിലാണ് പ്രഗ്യ ഭാഗമായത്. മോഡലായി ശ്രദ്ധയാകര്‍ഷിച്ച പ്രഗ്യാ പിന്നീട് സിനിമയിലേക്കും തിരിയുകയായിരുന്നു. ചെന്നെയില്‍ അച്ഛൻ ആര്‍മിയില്‍ പ്രവര്‍ത്തിക്കവേ താരം തമിഴിലെ വരലരു മുഖ്യം എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. മലയാളി പെണ്കുട്ടിയായിട്ടായിരുന്നു തമിഴകത്തെ വേഷം.
മലയാളത്തിലെത്തിയപ്പോള്‍ കന്നഡ പെണ്‍കുട്ടിയുടെ വേഷത്തിലാണ് സിനിമയില്‍ എന്ന ഒരു യാദൃശ്ചികതയുമുണ്ട്. കഥാപാത്രത്തിന് അത്രത്തോളം യോജിച്ച ഒരു താരമാണ് പ്രഗ്യാ നാഗ്ര എന്ന് പ്രേക്ഷകരും സമ്മതിക്കുന്നു. വളരെ രസകരമായിട്ടാണ് യമുനയെ അവതരിപ്പിച്ചിരിക്കുന്നത്. ഭാഷയറിയാത്ത നാട്ടില്‍ എത്തുമ്പോഴും പ്രശ്നങ്ങളെല്ലാം താരം തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നുവെന്നും നിരവധി പേര് അഭിപ്രായപ്പെട്ടിരുന്നു.
നദികളില്‍ സുന്ദരി യമുന സംവിധാനം ചെയ്തിരിക്കുന്നത് വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേര്‍ന്നാണ്. കണ്ണനായി ധ്യാൻ ശ്രീനിവാസൻ വേഷമിട്ടു. ധ്യാനിന്റെ കോമഡി ആകര്‍ഷകമാകുന്നുവെന്നാണ് അഭിപ്രായങ്ങള്‍. അജു വര്‍ഗീസ്, കലാഭവൻ ഷാജോണ്‍, സുധീഷ്, സോഹൻ സീനുലാല്‍, നിര്‍മല്‍ പാലാഴി, അനീഷ് ഗോപാല്‍, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ്, ഭാനുമതി പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടൻ എന്നിവരും ധ്യാൻ ശ്രീനിവാസനൊപ്പം നദികളില്‍ സുന്ദരി യമുനയില്‍ വേഷമിടുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]