മൃതദേഹത്തിന്റെ വിരലടയാളമെടുത്തതിന് തായ്വാനിൽ സ്ത്രീ അറസ്റ്റിൽ. മരിച്ചുപോയയാൾക്ക് നൽകിയ വായ്പയുമായി ബന്ധപ്പെട്ട
ഒരു വ്യാജ പ്രോമിസറി നോട്ട് തയ്യാറാക്കുന്നതിന് വേണ്ടിയാണത്രെ ഇവർ മൃതദേഹത്തിന്റെ വിരലടയാളം എടുത്തത്. മൃതദേഹം കാണാനെന്നതുപോലെ സമീപിച്ച ശേഷം അവർ ആരും കാണാതെ മൃതദേഹത്തിന്റെ കൈ പിടിച്ച് വിരലടയാളം ശേഖരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചൈനയിൽ നിന്നുള്ള വാർത്താ ഏജൻസിയായ SETN -ന്റെ റിപ്പോർട്ട് അനുസരിച്ച്, വടക്കുപടിഞ്ഞാറൻ തായ്വാനിലെ ഹ്സിഞ്ചുവിലുള്ള ഒരു ശവസംസ്കാര കേന്ദ്രത്തിൽ വെച്ചാണ് 59 -കാരിയായ ലി എന്ന സ്ത്രീയെ അധികൃതർ പിടികൂടിയത്. സ്ത്രീ അസാധാരണമായി പെരുമാറുന്നത് ശ്രദ്ധയിൽ പെട്ട
മരിച്ചയാളുടെ കുടുംബാംഗങ്ങൾ തന്നെയാണ് അവർ മൃതദേഹത്തിന്റെ വിരലടയാളം എടുക്കാൻ ശ്രമിക്കുകയാണ് എന്ന് കണ്ടെത്തിയത്. അവർ ആകെ സ്തബ്ധരായിപ്പോയി.
മരിച്ചയാളുടെ കുടുംബാംഗങ്ങൾ ഉടൻ തന്നെ പൊലീസിനെ വിളിച്ചു. പിന്നാലെയാണ് ലിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കടവുമായി ബന്ധപ്പെട്ട് ലിയും മരിച്ച പെങ് എന്നയാളും തമ്മിൽ തർക്കത്തിലായിരുന്നു. ഫെബ്രുവരി 21 -ന് പെങ്ങിന്റെ മരണവാർത്ത കേട്ട് മണിക്കൂറുകൾക്ക് ശേഷം വ്യാജ പണയ രേഖയും NT$ 8.5 ദശലക്ഷത്തിന്റെ (ഏകദേശം 24,335,500 രൂപ) പ്രോമിസറി നോട്ടും തയ്യാറാക്കി അതും കൈവശം വച്ചാണ് അവർ ശവസംസ്കാര കേന്ദ്രത്തിലെത്തിയത്.
അവിടെയെത്തിയ ലി താൻ പെങ്ങിന്റെ അടുത്ത സുഹൃത്താണ് എന്നും അവസാനമായി യാത്ര പറയാൻ വേണ്ടി എത്തിയതാണ് എന്നും ഇവിടെയുള്ള ജീവനക്കാരനോട് പറഞ്ഞു. പിന്നാലെ മൃതദേഹം വച്ച വാഹനത്തിലേക്ക് കയറുകയും മൃതദേഹം സൂക്ഷിച്ച ബാഗ് തുറന്ന് പെങ്ങിന്റെ വിരലടയാളം പേപ്പറിൽ എടുക്കുകയുമായിരുന്നു.
ആദ്യം ഒരു ജീവനക്കാരനാണ് ഇത് കണ്ടത്. പിന്നാലെ കുടുംബാംഗങ്ങളോട് പറഞ്ഞു.
ശ്രദ്ധിച്ചപ്പോൾ അവർക്കും കാര്യം മനസിലായി. അവർ പൊലീസിനെ അറിയിക്കുകയായിരുന്നു.
പെങ്ങിന് കടം കൊടുത്ത പണം പെങ്ങിന്റെ മരണത്തോടെ നഷ്ടപ്പെടുമോ എന്ന് പേടിച്ചാണ് വിരലടയാളം വയ്ക്കാൻ ശ്രമിച്ചത് എന്ന് അവർ പൊലീസിനോട് സമ്മതിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]