ഉത്സവകാലം പ്രമാണിച്ച് പ്രമുഖ വാഹന നിർമ്മാതാക്കൾ കാറുകൾക്കും എസ്യുവികൾക്കും വൻ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഈ ദീപാവലിക്ക് പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.
തിരഞ്ഞെടുത്ത മോഡലുകളിൽ മൂന്ന് ലക്ഷം രൂപ വരെ ലാഭിക്കാൻ സാധിക്കുന്ന മികച്ച ദീപാവലി 2025 ഓഫറുകളെക്കുറിച്ച് വിശദമായി അറിയാം. ഒരു ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന പ്രധാനപ്പെട്ട
വാഹന ഓഫറുകൾ താഴെ നൽകുന്നു. 1.50 ലക്ഷം രൂപ വരെ കിഴിവുകൾ മാരുതി ബലേനോ മാരുതി ബലേനോയുടെ ഡെൽറ്റ എഎംടി വേരിയന്റിന് 1.05 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഇതിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 55,000 രൂപ വില വരുന്ന കിറ്റും ഉൾപ്പെടുന്നു. മറ്റ് എഎംടി വേരിയന്റുകൾക്ക് 1.02 ലക്ഷം രൂപ വരെയും, മാനുവൽ, സിഎൻജി വേരിയന്റുകൾക്ക് ഒരു ലക്ഷം രൂപ വരെയും ഇളവുകൾ ലഭിക്കും.
മാരുതിയുടെ പ്രീമിയം എംപിവിയായ ഇൻവിക്ടോയുടെ ആൽഫ വേരിയന്റിന് 1.40 ലക്ഷം രൂപ വരെയാണ് കിഴിവ് (25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 1.15 ലക്ഷം രൂപ സ്ക്രാപ്പേജ് ബോണസ്). എന്നാൽ സീറ്റ+ വേരിയന്റിന് 1.15 ലക്ഷം രൂപയുടെ സ്ക്രാപ്പേജ് ബോണസ് മാത്രമാണ് ലഭിക്കുക.
കിയ സോണെറ്റ് കിയ സോണെറ്റിന് 1.03 ലക്ഷം രൂപ വരെയാണ് ദീപാവലി ഓഫറുകൾ. 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപ സ്ക്രാപ്പേജ് ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ചേർന്നതാണ് ഈ ഓഫർ.
കിയയുടെ ജനപ്രിയ മോഡലായ സെൽറ്റോസിന് 1.47 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ നേടാം. ഇതിൽ 30,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപയുടെ സ്ക്രാപ്പേജ് ബോണസ്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയും ഉൾപ്പെടുന്നു.
ഹോണ്ട സിറ്റി ഹോണ്ട
സിറ്റി സെഡാന് 1.27 ലക്ഷം രൂപ വരെയാണ് മൊത്തം കിഴിവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഫോക്സ്വാഗൺ വിർട്ടസിന്റെ കാര്യത്തിൽ വേരിയന്റുകൾ അനുസരിച്ച് ഓഫറുകളിൽ വ്യത്യാസമുണ്ട്.
വിർട്ടസിന്റെ മിഡ്-ലെവൽ ഹൈലൈൻ എടി വേരിയന്റിന് 1.60 ലക്ഷം രൂപ വരെയും, ജിടി പ്ലസ് പെട്രോൾ-ഡിസിടി വേരിയന്റിന് 1.25 ലക്ഷം രൂപ വരെയും, ജിടി പ്ലസ് സ്പോർട് 1.5L ടർബോ-പെട്രോൾ ഡിസിടി വേരിയന്റിന് 1.30 ലക്ഷം രൂപ വരെയും വിലക്കിഴിവ് ലഭിക്കും. രണ്ടുലക്ഷം രൂപ വരെ കിഴിവുകൾ കിയ കാരൻസ് കിയ കാരൻസിന് 1.6 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഈ ഉത്സവകാലത്ത് ലഭിക്കുന്നത്.
35,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപയുടെ സ്ക്രാപ്പേജ് ബോണസ്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫോക്സ്വാഗൺ ടൈഗണിന്റെ ഹൈലൈൻ പ്ലസ്, ടോപ്ലൈൻ 1.0L ടർബോ-പെട്രോൾ എടി വേരിയന്റുകൾക്ക് യഥാക്രമം 1 ലക്ഷം, 1.35 ലക്ഷം രൂപ എന്നിങ്ങനെ കിഴിവുകളുണ്ട്.
ടൈഗൺ ജിടി പ്ലസ് ക്രോം 1.5L ടർബോ പെട്രോൾ എംടി വേരിയന്റിന് 1.5 ലക്ഷം രൂപ വരെയും ജിടി പ്ലസ് സ്പോർട് പെട്രോൾ ഡിസിടി വേരിയന്റിന് 1.60 ലക്ഷം രൂപ വരെയും ഓഫറുകൾ ലഭിക്കും. ഹോണ്ട
എലിവേറ്റിന് 1.51 ലക്ഷം രൂപ വരെയും മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് 1.8 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ നേടാം. 2.50 ലക്ഷം രൂപ വരെ കിഴിവുകൾ സ്കോഡ സ്ലാവിയ, കുഷാഖ് സ്കോഡയുടെ സ്ലാവിയ സെഡാന് 2.25 ലക്ഷം രൂപ വരെയും കുഷാഖ് മിഡ്-സൈസ് എസ്യുവിക്ക് 2.5 ലക്ഷം രൂപ വരെയുമാണ് ദീപാവലി കിഴിവുകൾ.
മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവിയായ XUV400 വാങ്ങുന്നവർക്ക് 2.50 ലക്ഷം രൂപ വരെ ലാഭിക്കാനാകും. മൂന്നുലക്ഷം രൂപ വരെ കിഴിവുകൾ മഹീന്ദ്ര മറാസോ മഹീന്ദ്ര മറാസോ എംപിവിക്ക് മൂന്ന് ലക്ഷം രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ദീപാവലി സീസണിലെ ഏറ്റവും വലിയ ഡിസ്കൗണ്ട് ഓഫറുകളിൽ ഒന്നാണിത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]