ചൈനയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ബിവൈഡി, ഡിസൈൻ പിഴവുകളും ബാറ്ററിയിലെ സുരക്ഷാ പ്രശ്നങ്ങളും കാരണം വൻതോതിലുള്ള തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചു. 2015-നും 2022-നും ഇടയിൽ നിർമ്മിച്ച 1,15,000-ത്തിലധികം ടാങ് സീരീസ്, യുവാൻ പ്രോ വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.
ഈ വിവരം ചൈനയിലെ മാർക്കറ്റ് റെഗുലേറ്ററിന് കൈമാറിയതായി കമ്പനി അറിയിച്ചു. ഈ വാഹനങ്ങളുടെ ഉടമകൾ അടിയന്തിരമായി കമ്പനിയുടെ സർവീസ് സെന്ററുകളുമായോ ഷോറൂമുകളുമായോ ബന്ധപ്പെടേണ്ടതാണ്.
തിരിച്ചുവിളിക്ക് കാരണം ചൈനയുടെ സ്റ്റേറ്റ് മാർക്കറ്റ് റെഗുലേഷൻ അഡ്മിനിസ്ട്രേഷന് നൽകിയ വിവരങ്ങൾ അനുസരിച്ച്, 2015 മാർച്ചിനും 2017 ജൂലൈയ്ക്കും ഇടയിൽ നിർമ്മിച്ച 44,535 ടാങ് സീരീസ് വാഹനങ്ങൾ ഡിസൈൻ പിഴവുകൾ കാരണം തിരിച്ചുവിളിക്കുന്നു. ഇത് വാഹനത്തിൻ്റെ പ്രവർത്തനത്തിൽ തകരാറുകൾക്ക് കാരണമായേക്കാം.
ഇതിന് പുറമെ, 2021 ഫെബ്രുവരിക്കും 2022 ഓഗസ്റ്റിനും ഇടയിൽ നിർമ്മിച്ച 71,248 യുവാൻ പ്രോ ഇലക്ട്രിക് വാഹനങ്ങളും തിരിച്ചുവിളിക്കുന്നുണ്ട്. ബാറ്ററി ഘടിപ്പിക്കുന്നതിലെ നിർമ്മാണ പിഴവുകളാണ് ഇതിന് കാരണം.
ബിവൈഡി മുൻപും സമാനമായ രീതിയിൽ വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ തീപിടിത്ത സാധ്യതയെ തുടർന്ന് 6,843 ഫാങ്ചെങ്ബാവോ ബാവോ 5 പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്യുവികൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു.
അതിനുമുൻപ്, സ്റ്റിയറിംഗ് കൺട്രോൾ യൂണിറ്റിലെ തകരാർ മൂലമുള്ള തീപിടിത്ത സാധ്യതയെ തുടർന്ന് 2024 സെപ്റ്റംബറിൽ 97,000-ത്തോളം ഡോൾഫിൻ, യുവാൻ പ്ലസ് ഇലക്ട്രിക് വാഹനങ്ങളും തിരിച്ചുവിളിക്കുകയുണ്ടായി. ബിവൈഡിയുടെ ഇലക്ട്രിക് കാറുകൾക്ക് ഇന്ത്യൻ വിപണിയിലും മികച്ച സ്വീകാര്യതയുണ്ട്.
എന്നാൽ, നിലവിലെ തിരിച്ചുവിളിക്കൽ ഇന്ത്യയിലെ ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

