വാഷിങ്ടൻ∙ ഗാസയിൽ അക്രമം തുടർന്നാൽ ഹമാസ് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു യുഎസ് പ്രസിഡന്റ്
മുന്നറിയിപ്പ്. ഹമാസ്
തെരുവിൽ പരസ്യമായി വധശിക്ഷ നടപ്പാക്കിയത് ഉൾപ്പെടെയുള്ള അക്രമങ്ങൾ തുടരവേയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ആഭ്യന്തര രക്തച്ചൊരിച്ചിൽ തുടർന്നാൽ ഹമാസ് അംഗങ്ങളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്നു ട്രംപ് പറഞ്ഞു.
‘‘ഹമാസ് ഗാസയിലെ ജനങ്ങളെ കൊല്ലുന്നതു തുടർന്നാൽ ഞങ്ങൾക്ക് അങ്ങോട്ടു ചെന്ന് അവരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല. ഹമാസ് നടത്തുന്ന കൊലപാതകങ്ങൾ സമാധാനക്കരാറിന്റെ ഭാഗമല്ല’’ –ട്രംപ് പറഞ്ഞു.
ഹമാസ് ഗാസയിൽ നടത്തുന്ന അക്രമങ്ങൾ തന്നെ ബാധിക്കുന്നില്ലെന്നായിരുന്നു ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നത്. രണ്ടുദിവസത്തിനു ശേഷമാണ് ഇക്കാര്യത്തിലെ നിലപാടുമാറ്റം.
എതിർ സംഘാംഗങ്ങളെ കൊലപ്പെടുത്തുന്ന ഹമാസിന്റെ പ്രവൃത്തി തനിക്ക് അധികം ക്ഷമിക്കാൻ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഹമാസ് ആയുധം കൈവെടിയണം.
ഇല്ലെങ്കിൽ ഹമാസിനെ ഞങ്ങൾ നിരായുധീകരിക്കും. അത് വേഗത്തിലും ചിലപ്പോൾ രക്തരൂക്ഷിതവുമായിരിക്കും –ട്രംപ് പറഞ്ഞു.
വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെയാണ് ഗാസയിലെ തെരുവിൽ ഹമാസ് പരസ്യമായി വധശിക്ഷ നടപ്പാക്കിയത്.
ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റു സായുധ പലസ്തീൻ ഗ്രൂപ്പുകളിലെ അംഗങ്ങളെയാണ് തെരുവിൽ ജനങ്ങൾക്കു മുന്നിൽവച്ച് ഹമാസ് പ്രവർത്തകർ വെടിവച്ചു കൊന്നത്. ഗാസ സമാധാനക്കരാറിന്റെ ഭാഗമായി ഹമാസിനെ നിരായുധീകരിക്കുമെന്നു ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് അക്രമങ്ങൾ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]