ബെംഗളൂരു: യുവ ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ഗാസ്ട്രോ എൻട്രോളജിസ്റ്റായ ഭർത്താവ് അറസ്റ്റിൽ. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പല തവണ കുത്തി വച്ചാണ് ഡോ.
കൃതികയെ ഭർത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്.
കൃതികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കാനും ഡോക്ടർ മഹേന്ദ്ര റെഡ്ഡി ശ്രമിച്ചതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വാഭാവിക മരണമാണെന്ന് സ്വന്തം അച്ഛനമ്മമാർ പോലും വിശ്വസിച്ചിരുന്ന ഡോ കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ ഞെട്ടലിലാണ് ബെംഗളൂരുവിലെ ആരോഗ്യ മേഖല.
ഗ്യാസ്ട്രിക് ചികിത്സയ്ക്ക് എന്ന വ്യാജേന അനസ്തീഷ്യ മരുന്ന് ഘട്ടംഘട്ടമായി കുത്തിവച്ചാണ് ഡോക്ടർ മഹേന്ദ്ര കൃതികയെ കൊലപ്പെടുത്തിയത്. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്ന കൃതികയ്ക്ക് സ്വന്തം വീട്ടിൽ വച്ചും ഭാര്യവീട്ടിൽ വച്ചും ഐവി ഫ്ലൂയിഡ് എന്ന വ്യാജേന പ്രൊപ്പോഫോൾ എന്ന മരുന്ന് നൽകുകയായിരുന്നു മഹേന്ദ്ര.
ഏപ്രിൽ 21 മുതൽ മൂന്നു ദിവസങ്ങളിലായി നൽകിയ മരുന്ന് ശരീരത്തിൽ കലർന്നതോടെ 24ന് കൃതിക കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും പോസ്റ്റ്മോർട്ടം വേണ്ടെന്ന് നിർബന്ധം പിടിക്കുകയായിരുന്നു മഹേന്ദ്ര.
ഇതിനായി കൃതികയുടെ അച്ഛനെ കൊണ്ടും മഹേന്ദ്ര സമ്മർദം ചെലുത്തിച്ചു. ഇതിന് ആശുപത്രി അധികൃതർ വഴങ്ങാതിരുന്നതാണ് ആസൂത്രിതമായി നടത്തിയ കൊലപാതകം പുറത്തുകൊണ്ടുവന്നത്.
കൃതികയുടെ സഹോദരി, ഡോക്ടർ കൂടിയായ നികിതാ റെഡ്ഡി എടുത്ത നിലപാടും ഇക്കാര്യത്തിൽ നിർണായകമായി. പോസ്റ്റ്മോർട്ടം നടത്തുമെന്ന് ഉറപ്പായപ്പോൾ ആ മുറിയിൽ നിൽക്കാനും മഹേന്ദ്ര ശ്രമിച്ചു.
പൊലീസ് ഇടപെട്ടാണ് ഇയാളെ പുറത്തിറക്കിയത്. ആ ഘട്ടത്തിലും പക്ഷേ സംശയം മഹേന്ദ്രയിലേക്ക് നീണ്ടിരുന്നില്ല.
ഒടുവിൽ FSL റിപ്പോർട്ട് പുറത്തുവന്നതോടെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. പക്ഷേ എന്തിനാണ് കൃതികയെ മഹേന്ദ്ര കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
സ്വന്തമായി ആശുപത്രി തുടങ്ങാൻ ഭാര്യവീട്ടുകാരോട് മഹേന്ദ്ര സഹായം തേടിയിരുന്നു. ഇത് നടക്കാതെ വന്നതിലുള്ള വൈരാഗ്യമോ പരസ്ത്രീ ബന്ധമോ ആകാം കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ്.
കസ്റ്റഡിയിൽ കിട്ടിയിട്ടുള്ള ഡോ. മഹേന്ദ്രയെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്.
സ്കിൻ സ്പെഷ്യലിസ്റ്റായിരുന്നു ഡോ. കൃതിക റെഡ്ഡി.
മഹേന്ദ്ര ഗാസ്ട്രോ എൻട്രോളജിസ്റ്റും. 2024ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]