തൃശൂര്‍: കഴിഞ്ഞ മാസം ചേലക്കരയില്‍ നടന്ന മാല മോഷണ കേസിലെ പ്രതികള്‍ അറസ്റ്റില്‍. ചെറങ്ങോണം ആലമ്പുഴ കോളനിയില്‍ ഖദീജ (49) ഇവരുടെ ആണ് സുഹൃത്ത് ചൊനങ്ങാട് സ്വദേശി അജീഷ് (40) എന്നിവരെയാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 23 നാണ് ചിറങ്ങോണം ആലമ്പുഴ ലക്ഷംവീട് കോളനിയില്‍ ഫാത്തിമ ഉമ്മറിന്റെ വീട്ടില്‍ നിന്നും ആറ് പവന് സ്വര്‍ണ മാല മോഷണം പോയത്. പകല്‍ സമയത്ത് വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്.
ഇതിന് പിന്നാലെ ഫാത്തിമ ഉമ്മറിന്റെ അനുജത്തി ഖദീജയെ കാണാതായതിലെ സംശയമാണ് അന്വേഷണത്തിൽ നിർണായകമായത്. മാല മോഷണവും യുവതിയെ കാണാതായ സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയത്തില്‍ ചേലക്കര പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ശാസ്ത്രീയ അന്വേഷണം നിർണായകമായി തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ തമിഴ്നാട് ഏര്‍വാടിയില്‍ ഖദീജയും സുഹൃത്തും ഉണ്ടെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് ചേലക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]