
ഹൈദരാബാദ്: ഇന്ത്യന്‍ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ നടൻ അല്ലു അർജുൻ തന്റെ സിഗ്നേച്ചര്‍ പുഷ്പ ലുക്കിൽ ഇരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. തിളക്കമുള്ള ഷര്‍ട്ടിലും ചുവന്ന ലുങ്കിയിലുമാണ് താരം.
ധാരാളം സ്വർണ്ണാഭരണങ്ങളും ധരിച്ചിട്ടുണ്ട്. എന്തായാലും പുതിയ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഡിസംബര്‍ 6ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. നേരത്തെ ഈ വര്‍ഷം ആഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. ഈ വർഷം ആദ്യം അല്ലു അർജുന്റെ ജന്മദിനത്തിൽ പുഷ്പ 2 ന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു.
ടീസറില്‍ അല്ലു സാരി ധരിച്ച് ഗുണ്ടകളുമായി ഒരു പോരാട്ടത്തിന് തയ്യാറായി നില്‍ക്കുന്നതാണ് കാണിച്ചത്. നേരത്തെ ഈ വര്‍ഷം ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. View this post on Instagram A post shared by Allu Arjun (@alluarjunonline) സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത് എന്നത് മലയാളികളിലും ആവേശം ഏറെയാണ്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പൊലീസ് വില്ലൻ കഥാപാത്രത്തെയാണ് പുഷ്പയിൽ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.
പുഷ്പ ക്ലൈമാക്സിൽ ആയിരുന്നു പുഷ്പ രാജും ഭൻവറും ഒന്നിച്ചെത്തിയത്. രണ്ടാം ഭഗത്തിൽ ഇരുവരുടെയും മാസ് ആക്ഷന്‍, കോമ്പിനേഷന്‍ സീനുകള്‍ അടക്കമുള്ളവ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ രശ്മിക മന്ദാന തന്നെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അടുത്തിടെ ആദ്യഭാഗത്തിന്റെ എഡിറ്ററായ റൂബന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. തിരക്കേറിയ എഡിറ്ററായ റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്മാറുകയായിരുന്നു എന്നാണ് വിവരം. റൂബന്‍ പിന്മാറിയതിന് പിന്നാലെ സംവിധായകൻ സുകുമാർ മറ്റൊരു പ്രമുഖ എഡിറ്ററായ നവീൻ നൂലിയെയാണ് പുഷ്പ 2 ഏല്‍പ്പിച്ചിരിക്കുന്നത്.
തിനകം ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചതെന്നാണ് വിവരം. ഗ്യാരണ്ടി നല്‍കാത്ത 200 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഉത്തരേന്ത്യന്‍ വിതരണ അവകാശം വിറ്റുപോയി എന്നാണ് വിവരം.
‘അവിശ്വസനീയം പരിഹാസ്യം’: ബാബ സിദ്ദിഖി കൊലപാതകത്തിന് കാരണമായ സൽമാൻ-ലോറൻസ് ബിഷ്ണോയി പകയില്‍ രാം ഗോപാൽ വർമ്മ പ്രിയതാരത്തെ കാണാന്‍ 1600 കിമീ, എങ്ങനെ എത്തിയെന്ന് അല്ലു; മറുപടിയില്‍ ഞെട്ടി താരം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]