
.news-body p a {width: auto;float: none;}
തിരുവനന്തപുരം : പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കലാപമുയർത്തി പാർട്ടി വിട്ട പി. സരിനെതിരെ വിമർശനവുമായി മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിംഗ് ലഭിച്ചില്ലെങ്കിൽ മനസിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയമെന്ന് ശബരീനാഥൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ശബരീനാഥൻ വിമർശനം ഉന്നയിച്ചത്.
താങ്കളുമായി അടുക്കാനുള്ള പ്രധാനപ്പെട്ട കാരണം താങ്കൾ വ്യത്യസ്തനാണ് എന്നൊരു വിശ്വാസം കൊണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ, പ്രത്യേകിച്ച് ഇന്നത്തെ കോലാഹലങ്ങൾ കണ്ടപ്പോൾ താങ്കളോട് സഹതാപം തോന്നി. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം. രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്. താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകുമെന്ന് ശബരീനാഥൻ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സരിനെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. അവർ അതിൽ അനുകൂല നിലപാടും എടുത്തു. സിപിഎം എംഎൽഎമാരും മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവർത്തിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. കോൺഗ്രസിലെ സംവിധാനം അനുസരിച്ച് തന്നെയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഞാനും കൂടിച്ചേർന്നാണ് തീരുമാനം എടുത്തത്. എല്ലാ മുതിർന്ന നേതാക്കളോടും കൂടിയാലോചിച്ചു. സ്ഥാനാർത്ഥിയാകാൻ സരിന് താൽപ്പര്യമുണ്ട്. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ഒരാളെ ഞങ്ങൾ എങ്ങനെ സ്ഥാനാർത്ഥിയാക്കുമെന്നും വിഡി സതീശൻ ചോദിച്ചു.