
ചെന്നൈ: അനിരുദ്ധ് രവിചന്ദർ നാനി നായകനാകുന്ന അടുത്ത ചിത്രത്തില്‍ സംഗീതം നല്‍കും. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് അനിരുദ്ധിന്റെ ജന്മദിനത്തില് ഒക്ടോബര്‍ 16ന് സോഷ്യല്‍ മീഡിയയിലൂടെ ഇത് പ്രഖ്യാപിച്ചത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനിരുദ്ധ് സംഗീതം നല്‍കുന്നത്. #NaniOdela2 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേര്.
ബ്ലോക്ക്ബസ്റ്ററുകളായ ജേഴ്സി, ഗ്യാങ് ലീഡർ എന്നി ചിത്രങ്ങളില്‍ അനിരുദ്ധും നാനിയും ഒന്നിച്ചിരുന്നു. അതിനാല്‍ നാനി അനിരുദ്ധ് കൂട്ടുകെട്ടിലുള്ള മൂന്നാമത്തെ ചിത്രമാണ് ഇത്. ജേഴ്സിയിലെ സൗണ്ട് ട്രാക്ക് വന്‍ ഹിറ്റായിരുന്നു. ഗ്യാങ് ലീഡറിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അനിരുദ്ധ് തെലുങ്കില്‍ ആദ്യമായി ചെയ്ത ചിത്രം പവന് കല്ല്യാണ്‍ പ്രധാന വേഷത്തില്‍ എത്തിയ അജ്ഞാതവാസിയാണ്. ചിത്രം പരാജയം ആയെങ്കിലും ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അതേ സമയ അവസാനം അനിരുദ്ധ് സംഗീതം നല്കിയ തെലുങ്ക് ചിത്രം ദേവര പാര്‍ട്ട് 1 ആണ്. ചിത്രത്തിലെ പൊട്ടമല്ലി, ദേവര ടൈറ്റില്‍ സോംഗ് എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു.
അതേ സമയം നാനിയുടെ വന്‍ ഹിറ്റായ ദസറയ്ക്ക് ശേഷം ശ്രീകാന്ത് ഒഡേലയുമായി നാനി ഒന്നിക്കുന്ന ചിത്രമാണ് #NaniOdela2. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ പിന്നീട് പുറത്തുവിടും. അതേ സമയം ദസറ ബോക്സോഫീസില്‍ 100 കോടിയോളം നേടിയ ചിത്രമാണ്. എസ്എല്‍വി സിനിമാസാണ് #NaniOdela2 നിര്‍മ്മിക്കുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ പടമായിരിക്കും ഇതെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്ത.
അതേ സമയം ദസറ ഒരു പീരിയിഡ് ലൗ റിവഞ്ച് കഥയാണ് പറഞ്ഞത്. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന ‘ധരണി’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ‘ദസറ’യുടെ കഥ. കീര്‍ത്തി സുരേഷ് ആയിരുന്നു നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ പ്രധാന വില്ലനായി എത്തിയിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.
Happy Birthday Rockstar @anirudhofficial ❤🔥
Thank you for all those chartbusters over the years and for the music sensations you’ve given us ✨
-Team #NaniOdela2 💥💥
Natural Star @NameisNani @odela_srikanth @sudhakarcheruk5 pic.twitter.com/H6wJRgCGFM
— SLV Cinemas (@SLVCinemasOffl) October 16, 2024
അതേ സമയം ദസറ, ഹായ് നന്നാ, ശരിപോദാ ശനിവരാരം എന്നീ ബാക്ക് ടു ബാക്ക് ചിത്രങ്ങളിലൂടെ നാനി ബോക്സോഫീസ് വിജയങ്ങളുടെ ഹാട്രിക്ക് തികച്ച് നില്‍ക്കുകയാണ്.
‘ആ കഥാപാത്രത്തിന് വേണ്ടി മദ്യപിച്ചു, അത് ശീലമായപ്പോള്‍ പ്രശ്നമായി’: വെളിപ്പെടുത്തി ഷാരൂഖ് ഖാന്
‘കൊറിയന്‍ ന്യൂവേവ് പടം പോലെ’: ജോജുവിന്റെ ‘പണി’ കണ്ട് ഞെട്ടി അനുരാഗ് കശ്യപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]