
മുംബൈ: ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണിയെ’ പ്രശംസിച്ച് വിഖ്യാത ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സംവിധായകന് ജോജുവിന്റെ ചിത്രത്തെ പുകഴ്ത്തിയത്.
മലയാള സിനിമ നിങ്ങളുടെ മനസ്സിനെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്.ജോജു ജോര്‍ജിന്റെ ഈ ത്രില്ലർ/ഡ്രാമ ഫിലിം കണ്ടു. ഒരു സൂപ്പർ കോൺഫിഡന്റെ സംവിധായകന്റെ അരങ്ങേറ്റം ഗംഭീരം. മികച്ച കൊറിയൻ നവതരംഗ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് പണി ഉയരുന്നിട്ടുണ്ട്. ഒരിക്കലും മിസ് ചെയ്യരുത് – അനുരാഗ് എഴുതിയ പോസ്റ്റില്‍ പറയുന്നു.
അതേ സമയം ഇന്നലെ പുറത്തിറങ്ങിയ ‘പണിയുടെ’ ട്രെയിലർ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയി കഴിഞ്ഞു. വിവിധ മേഖലകളിലെ നിരവധി പേരാണ് പണിയുടെ ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.
കാർത്തിക് സുബ്ബരാജിനെ പോലൊരാൾ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തുമ്പോൾ പണി മികച്ച ആർട്ട് വർക്ക് തന്നെയായിരിക്കും എന്നാണ് മിക്കവരും പോസ്റ്റിനടിൽ കമന്റ് ചെയ്യുന്നത്. ഇത് സിനിമ കാണാനുളള കാത്തിരിപ്പിന് ആക്കം കൂട്ടുകയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.
മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജുവിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് ഏവരും. അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്റെ അനുഭവ സമ്പത്തുമായാണ് ‘പണി’യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്. സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും ‘മറന്നാടു പുള്ളേ..’ എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.
ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പുഷ്പ 2 ആരാധകരെ ത്രസിപ്പിച്ച് അല്ലുവിന്റെ അര്ജുന് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്
‘ലഹരിയില്‍ അയാള്‍ ആക്രമണം നടത്തുന്നു’ : ലിയാമിന്റെ മരണത്തിന് തൊട്ട് മുന്‍പ് പൊലീസിന് അടിയന്തര കോള്‍ എത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]