
ജനങ്ങൾ ജനപ്രതിനിധികളോട് പല ആവശ്യങ്ങളും ഉന്നയിക്കാറുണ്ട്. എന്നാൽ, ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു എംഎൽഎയോട് ഒരാൾ ഉന്നയിച്ച ആവശ്യം അല്പം വ്യത്യസ്തമാണ്. തനിക്ക് ഒരു വധുവിനെ കണ്ടെത്തി തരണം എന്നാണ് ചർഖാരി എംഎൽഎ ബ്രിജ്ഭൂഷൺ രാജ്പുത്തിനോട് ഒരാൾ ആവശ്യപ്പെട്ടത്.
43 -കാരനായ അഖിലേന്ദ്ര ഖാരെ എന്ന പെട്രോൾ പമ്പ് ജീവനക്കാരനാണ് തനിക്ക് വധുവിനെ കണ്ടെത്താൻ സഹായിക്കണം എന്ന് എംഎൽഎയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. താൻ രജ്പുതിന് വോട്ട് ചെയ്തുവെന്നും അതിനാൽ തന്നെ ആ വിജയത്തിൽ തനിക്കും പങ്കുണ്ട് എന്നുമാണ് 43 -കാരൻ പറയുന്നത്. അതിനാൽ തന്നെ തന്റെ വ്യക്തിജീവിതത്തിൽ തനിക്ക് ഒരു ആവശ്യം വരുമ്പോൾ തന്നെയും തിരികെ സഹായിക്കണമെന്നും അയാൾ എംഎൽഎയോട് ആവശ്യപ്പെടുകയായിരുന്നു.
എംഎൽഎ തന്നെയാണ് ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രജ്പുത് വാഹനം ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി നിർത്തിയപ്പോഴാണ് ഈ സംഭവമെല്ലാം നടക്കുന്നത്. തനിക്ക് അവിവാഹിതനായി തുടരുന്നതിൽ വലിയ സങ്കടമുണ്ട് എന്നാണ് ഖാരെ പറയുന്നത്. ’താൻ ജനിച്ചത് കർവാ ചൗത്തിലാണ്, പക്ഷേ തനിക്കായി അത് ആചരിക്കാൻ ആരുമില്ല’ എന്നും ഇയാൾ പറയുന്നു.
‘വധുവിനെ കണ്ടുപിടിക്കുക എന്ന ജോലിക്ക് നിങ്ങളെന്തിനാണ് എന്നെ തിരഞ്ഞെടുത്തത്’ എന്നും രജ്പുത് ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടി പെട്ടെന്നായിരുന്നു. ‘ഞാൻ നിങ്ങൾക്ക് വോട്ട് ചെയ്തു’ എന്നായിരുന്നു മറുപടി. ‘അതുകൊണ്ട് ഞാൻ നിങ്ങളെ വിവാഹം കഴിപ്പിക്കണോ? നിങ്ങൾ വേറെ വല്ലവരോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നോ’ എന്നും എംഎൽഎ ചോദിക്കുന്നുണ്ട്.
‘എന്തൊക്കെയാണ് ഡിമാൻഡ്’ എന്നും എംഎൽഎ ചോദിക്കുന്നുണ്ട്. ഒരു പ്രത്യേകജാതിയിൽ നിന്നുമുള്ള ആളായിരിക്കരുത് തന്റെ വധു എന്നാണ് ഖാരെ പറയുന്നത്. അതിനുള്ള മുന്നറിയിപ്പുകളും എംഎൽഎ നൽകുന്നു.
എത്ര രൂപയാണ് സമ്പാദിക്കുന്നത് എന്നും ചോദിക്കുന്നുണ്ട് എംഎൽഎ. 6000 രൂപ സമ്പാദിക്കുമെന്നും ഒപ്പം ഭൂമിയുണ്ട് എന്നും ഇയാൾ മറുപടി പറയുന്നു. ആ ഭൂമിക്ക് കോടികൾ വില വരുമല്ലോ, എന്തായാലും തനിക്ക് വോട്ട് ചെയ്തതല്ലേ, വധുവിനെ കിട്ടാൻ പ്രാർത്ഥിക്കാമെന്നും ശ്രമിക്കാമെന്നും കൂടി എംഎൽഎ പറയുന്നുണ്ട്.
ബാക്ക്ലെസ്സ് വസ്ത്രം ധരിച്ച യുവതിക്ക് മെസ്സേജ്, ചുട്ട മറുപടിയുമായി യുവതി, പിന്തുണച്ച് സോഷ്യൽ മീഡിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]