
.news-body p a {width: auto;float: none;}
സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഗോപി സുന്ദറിനെ ടാഗ് ചെയ്ത് മോഡൽ ഷിനു പ്രേം ഒരു ചിത്രം പങ്കുവച്ചിരുന്നു.
തകർന്ന വേലികൾ കാണാതെ നിങ്ങളുടെ പൂന്തോട്ടത്തെ ആരാധിക്കുവാനാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്ത് എന്ന വരികളോടെയാണ് ഷിനുവിന്റെ പോസ്റ്റ്. മൈ ഗുരു, റെസ്പെക്ട് ലൈഫ് ,ഷൂട്ട് തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവച്ചിരുന്നു. പിന്നാലെ ഇത് പുതിയ കാമുകിയാണോ എന്ന രീതിയിൽ കമന്റുകൾ വന്നിരുന്നു.
പെൺ സുഹൃത്തുക്കൾക്കൊപ്പം ചിത്രം പങ്കുവയ്ക്കുമ്പോഴെല്ലാം ഗോപിസുന്ദർ അധിക്ഷേപം നേരിടാറുണ്ട്. ഇപ്പോഴിതാ ഒരു നായയ്ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ‘ആരുടെ കൂടെ ഫോട്ടോയിട്ടാലും അവരെയെല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി,’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കുവച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതിനുതാഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനെല്ലാം ഗോപി സുന്ദർ ചുട്ട മറുപടിയും നൽകിയിട്ടുണ്ട്. “ബൈ ദ ബായ് കൂടെയുള്ളത് പുതിയ ആളാണോ?” എന്നായിരുന്നു ഒരാളുടെ കമന്റ്. “അതെ നിന്റെ ബന്ധു” എന്നായിരുന്നു ഗോപി സുന്ദർ നൽകിയ മറുപടി.
“യൂട്യൂബർമാർ ഇനി എന്ത് ചെയ്യും, ചോദ്യങ്ങൾക്ക് കല്യാണി കുട്ടി എങ്ങനെ ഉത്തരം നൽകും” എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. “കല്യാണിക്കുട്ടി അഭിമുഖത്തിന് റെഡിയാണെന്നും യൂട്യൂബർമാർക്ക് സ്വാഗതമെന്നുമായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.