
.news-body p a {width: auto;float: none;}
കൊല്ലം: കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങി വ്യാപാരികളെ കബളിപ്പിച്ചതായി പരാതി. കൊല്ലം കുണ്ടറയിലെ കടകളിലാണ് പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയത്. ഇയാൾ നേരത്തെയും കള്ളനോട്ട് കേസിൽ പ്രതിയാണെന്നാണ് വിവരം. വീട്ടിൽ ലാപ്ടോപ്പും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് സ്വയം അച്ചടിക്കുന്നതാണ് ഇയാലുടെ രീതിയെന്ന് പൊലീസ് പറയുന്നു. പ്രതി വിവിധ കടകളിലെത്തി കള്ളനോട്ട് നൽകിയ സാധനങ്ങൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
500 രൂപയുടെ കള്ളനോട്ടുകളുമായി നാല് കടകളിലെത്തിയ പ്രതി സാധനങ്ങൾവാങ്ങി പെട്ടെന്ന് മടങ്ങി പോകുകയായിരുന്നു. നോട്ടിൽ റിസർവ് ബാങ്ക് എന്നെഴുതിയതിന്റെ സ്പെല്ലിംഗ് തെറ്റായിരുന്നുവെന്ന് പിന്നീടാണ് വ്യാപാരികൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അബ്ദുൾ റഷീദ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.സിസിടിവികൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, കഴിഞ്ഞ ആഴ്ച ചെർക്കള കേന്ദ്രീകരിച്ച് പ്രവർത്തിച്ച കള്ളനോട്ട് സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അരക്കോടിയിലധികം രൂപയുടെ കള്ളനോട്ടുകളുമായി പ്രസ് ഉടമ അടക്കം അഞ്ചുപേരെ ബംഗ്ളൂരു, ഹളസൂർ ഗേറ്റ് പൊലീസാണ് അറസ്റ്റു ചെയ്തത്. ചെർക്കളയിലെ ശ്രീലിപി പ്രസ് ഉടമ കരിച്ചേരി പെരളത്തെ പ്രിയേഷ് (34), കാസർകോട് സ്വദേശിയെന്നു പറയുന്ന മുഹമ്മദ് അഫ്സൽ (34), പുതുശ്ശേരി സ്വദേശികളായ നൂറുദ്ദീൻ എന്ന അൻവർ (34), പ്രസീദ് (34),ബംഗ്ളൂരു, ശിരിഗുപ്പ, സിരിഗരെയിലെ എ.കെ.അഫ്സൽ ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഇതെ പ്രസിൽ നിന്നും അച്ചടിച്ച കള്ളനോട്ടുകളുമായി മൂന്നുപേരെ മംഗളുരൂ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു