
.news-body p a {width: auto;float: none;}
കോട്ടയം : വെളിച്ചെണ്ണ വില കുതിച്ചുയർന്നതിനൊപ്പം വ്യാജ വെളിച്ചെണ്ണ വ്യാപകമായതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് മില്ലുകളിലും കടളിലും പരിശോധന ആരംഭിച്ചു. ‘വിപണിയിൽ എല്ലാം വെളിച്ചെണ്ണയല്ല’ എന്ന കേരള കൗമുദി വാർത്തയെ തുടർന്നാണ് അധികൃതരുടെ നടപടി. കൊപ്രക്ക് ക്ഷാമമായതോടെയാണ് വെളിച്ചെണ്ണ വില 250 കടന്നത്. ഇതിനൊപ്പമാണ് വ്യാജനും കളംപിടിച്ചത്.
നിരോധിതമെങ്കിലും വിവിധ ബ്രാൻഡുകളിൽ വീണ്ടും ഇറക്കുന്ന എണ്ണ കണ്ടെത്താനാണ് റെയ്ഡ് വ്യാപകമാക്കുന്നത്. ഉപഭോക്താക്കൾ ശുദ്ധ വെളിച്ചെണ്ണയ്ക്കായി എണ്ണയാട്ടു കേന്ദ്രങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ സാധാരണ കുപ്പികളിൽ നിറച്ച് വെന്ത വെളിച്ചെണ്ണയുടെ ഫ്ളേവറോടെയാണ് വ്യാജ വെളിച്ചണ്ണ വിപിണിയിലെത്താൻ തുടങ്ങിയത്. ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ബോർഡ് വെച്ചും വ്യാജ വെളിച്ചെണ്ണ കച്ചവടം തുടങ്ങിയിട്ടുണ്ട്. ഒറിജിനലും വ്യാജനും തിരിച്ചറിയാൻ ഉപഭോക്താക്കൾ ബുദ്ധിമുട്ടുകയാണ് .
ക്യാൻസർ പരത്തും ലിക്വിഡ് പാരഫിൻ
ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്ളേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. മധുര, കോയമ്പത്തൂർ, ബംഗളൂരു തുടങ്ങിയിടങ്ങളിലെ വൻകിട മരുന്നു നിർമ്മാണ ശാലകളിൽ നിന്ന് ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരഫിൻ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങൾക്ക് പുറമേ മാത്രം പുരട്ടാൻ ഉപയോഗിക്കുന്നതാണ്. പാരഫിൻ ഉള്ളിൽ ചെന്നാൽ കുടൽ ക്യാൻസറിന് ഉൾപ്പെടെ സാദ്ധ്യതയുണ്ട്.
”സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വില്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു.100 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ചിലർക്ക് നോട്ടീസ് നൽകുകയും. പിഴ ചുമത്തുകയും ചെയ്തു.- വീണാ ജോർജ് ( ആരോഗ്യ മന്ത്രി ).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]