
എല്ലാ വർഷവും നിശ്ചിത കാലത്തേക്ക് ഉത്തർപ്രദേശ് ജലസേചന വകുപ്പ് അറ്റകുറ്റപ്പണികൾക്കായി ഗംഗാ കനാൽ അടയ്ക്കാറുണ്ട്. ഈ സമയങ്ങളില്‍ ഈ പ്രദേശത്തെ ജലനിരപ്പ് ഗണ്യമായി കുറയുന്നതും പതിവാണ്. എന്നാല്‍ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു. ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തിയത്, ഉത്തരാഖണ്ഡ് ജലസേചന വകുപ്പിനെ മാത്രമല്ല. ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി. സംഭവം ഹരിദ്വാറിലെ ഹർ കി പൗരിയിലാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഗംഗാ കനാൽ സ്ഥിതിചെയ്യുന്നിടത്ത് ട്രെയിനുകൾ ഓടിയിരുന്നുവെന്നത് ദശകങ്ങളായി അവിടെ ജീവിക്കുന്നവര്‍ക്ക് പോലും അറിവില്ലായിരുന്നു.
ഹരിദ്വാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ഗംഗാ നദിയുടെ അടിത്തട്ടിലാണ് പഴയ റെയിൽ വേ ട്രാക്കുകൾ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളം വറ്റിയ നദിയില്‍ ട്രാക്കുകള്‍ കണ്ടെത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ചോദ്യങ്ങളുമായെത്തിയത്. ഈ ട്രാക്കുകൾ എപ്പോൾ നിർമ്മിച്ചതാണെന്നും എന്ത് ഉദ്ദേശ്യത്തിൽ നിര്‍മ്മിച്ചതാണെന്നുമാണ് പ്രധാന ചോദ്യങ്ങള്‍.
മൂന്ന് സിംഹങ്ങള്‍ ചേര്‍ന്ന് മൃഗശാലാ സൂക്ഷിപ്പുകാരിയെ അക്രമിച്ച് കൊലപ്പെടുത്തി; സംഭവം ക്രിമിയയിൽ
Uttarakhand: हर की पैड़ी से गायब हुआ गंगा का पानी, तो दिखने लगी रेल की पटरियां.. ये है माजरा#Uttarakhand #haridwar #GangaRever https://t.co/AwDwkQJjkM
— Rajya Sameeksha (@RajyaSameeksha) October 17, 2024
5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും
പിന്നാലെ നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പുറത്ത് വന്നു. എന്നാല്‍, 1850 -കളില്‍ ഗംഗാ കനാലിന്റെ നിര്‍മ്മാണ സമയത്താണ് ഈ ട്രാക്കുകള്‍ നിര്‍മ്മിക്കപ്പെട്ടതെന്നും കനാല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ പെട്ടെന്ന് എത്തിച്ചിരുന്ന കൈവണ്ടികള്‍ ഒടിക്കുന്നതിനാണ് ട്രാക്ക് ഉപയോഗിച്ചിരുന്നതെന്നും പ്രദേശത്തെ ദീര്‍ഘകാല താമസക്കാരനായ ആദേശ് ത്യാഗി പറഞ്ഞു. ഭീംഗോഡ ബാരേജ് മുതൽ ഡാം കോത്തി വരെയുള്ള ഡാമും തടയണയും പൂർത്തിയായ ശേഷം ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഈ ട്രാക്കുകൾ അവയുടെ പരിശോധനയ്ക്കായും ഉപയോഗിച്ചിരുന്നു. അക്കാലത്തെ ബ്രിട്ടീഷ് ഗവർണറായിരുന്ന ഡൽഹൗസി പ്രഭുവിന്റെ പ്രധാന പദ്ധതിയായിരുന്നു ഗംഗാ കനാൽ നിർമ്മാണം. എഞ്ചിനീയർ തോമസ് കൗട്ട്ലിയുടെ മേൽനോട്ടത്തിലാണ് ഇത് നിർമ്മിച്ചതെന്നും ചരിത്ര വിദഗ്ധൻ പ്രൊഫസർ സഞ്ജയ് മഹേശ്വരിയും പറയുന്നെന്ന് ന്യൂസ് 18 നും റിപ്പോര്‍ട്ട് ചെയ്തു.
അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ മകള്‍ കാത്തിരുന്നത് 25 വര്‍ഷം; ഒടുവില്‍ സംഭവിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]