
.news-body p a {width: auto;float: none;}
ഭോപ്പാൽ: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിന് ജാമ്യം അനുവദിച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി. ഭോപ്പാൽ പൊലീസ് സ്റ്റേഷനിൽ ദേശീയ പതാകയെ സല്യൂട്ട് ചെയ്യണമെന്നും ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിക്കണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഫൈസാൻ എന്നയാളാണ് കേസിലെ പ്രതി. കഴിഞ്ഞ മേയിൽ ഭോപ്പാലിലെ മിസ്റോഡ് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചത് കൂടാതെ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
ഫൈസാന്റെ പ്രവർത്തനങ്ങൾ ഭിന്നതയെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
തുടർന്ന് ഇയാൾ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ട് അടക്കമുള്ളവ കെട്ടിവച്ചാൽ മാത്രമേ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂവെന്ന് ഹൈക്കോടതി ജസ്റ്റിസ് ദിനേശ് കുമാർ പാലിവാൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫൈസാൻ തന്റെ വിചാരണ അവസാനിക്കുന്നത് വരെ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിലാണ് പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടത്. സന്ദർശനവേളയിൽ പൊലീസ് സ്റ്റേഷനിലെ ദേശീയ പതാകയിൽ 21 തവണ അഭിവാദ്യം അർപ്പിക്കണം. കൂടാതെ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും വേണം.