
.news-body p a {width: auto;float: none;}
ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് പടിയിറങ്ങിയ പ്രിൻസ് ഹാരിയും അദ്ദേഹത്തിന്റെ ഭാര്യ മേഗൻ മാർക്കിളും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ട്. ദമ്പതികൾ പൊതു പരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാതായതോടെയാണ് ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
റഡാർഓൺലൈനിന്റെ റിപ്പോർട്ട് പ്രകാരം, അടുത്തിടെ ആഫ്രിക്കയിലെ ലെസോത്തോയിലേക്ക് ഹാരി സോളോ ട്രിപ്പ് പോയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന ദമ്പതികൾ അത്തരം പരിപാടികളിൽ ഒരുമിച്ച് എത്തുന്ന പതിവും അവസാനിപ്പിച്ചു. മാത്രമല്ല, ഹാരിയുടെ 40-ാം പിറന്നാൾ കുടുംബത്തിന് പകരം സുഹൃത്തുക്കളോടൊപ്പമായിരുന്നു ആഘോഷിച്ചത്. ഇതെല്ലാം സംശയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. രാജകുടുംബത്തിലേക്ക് മടങ്ങാൻ ഹാരി ആഗ്രഹിക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. അവർ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. ഹാരി ബിസിനസിലും മേഗൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധിക്കുന്നു എന്നും അവർ ഡെയ്ലി മെയിലിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് പടിയിറങ്ങി വിവാദങ്ങളിൽ നിറഞ്ഞവരാണ് പ്രിൻസ് ഹാരിയും മേഗൻ മാർക്കിളും. രാജകുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് മേഗൻ ധാരാളം ദുരനുഭവങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് തങ്ങൾ രാജപദവി ഉപേക്ഷിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത അവതാരകയും എഴുത്തുകാരിയുമായ ഓപ്ര വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ദമ്പതികളുടെ വെളിപ്പെടുത്തൽ. ഇത് രാജകുടുംബാംഗങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഹാരിയുടെ സഹോദരൻ വില്യമിനെയും ഭാര്യ കേറ്റ് മിഡില്ടണ്ണിനെയും.