
.news-body p a {width: auto;float: none;} പാലക്കാട്: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡെമോക്രോറ്റിക് മൂവ്മെന്റ് ഒഫ് കേരള (ഡിഎംകെ) സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻ കെ സുധീർ ആണ് സ്ഥാനാർത്ഥി.
കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ സുധീർ വഹിച്ചിട്ടുണ്ട്. മുമ്പ് ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്.
അൻവർ ഉടൻ മാദ്ധ്യമങ്ങളെ കാണും. അതേസമയം, ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.
രാഹുൽ മാങ്കൂട്ടത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി. രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ രംഗത്തെത്തിയിരുന്നു.
വാർത്താ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ സരിൻ എൽഡിഎഫ് സ്വതന്ത്രനാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. തുടർന്ന് മത്സരിക്കാൻ സമ്മതിച്ചെന്നുമാണ് വിവരം.
ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ വൈകിട്ടോടെ സിപിഎം പാലക്കാട് ജില്ലാ നേതൃത്വം യോഗം ചേർന്നിരുന്നു. സരിൻ ഇടത് സ്ഥാനാർത്ഥിയായാൽ ഗുണം ചെയ്യുമെന്നാണ് സി പി എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
കോൺഗ്രസിലെ കലഹം പുറത്തുവന്ന അനുകൂല സാഹചര്യം മുതലാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]