
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. പോലീസിൻ്റെ റിപ്പോർട്ടിനെതിരെ മർദനമേറ്റ യൂത്ത്കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസും കെഎസ് യു ജില്ലാ പ്രസിഡൻ്റ് എ.ഡി.തോമസും തടസ ഹർജി ഫയൽ ചെയ്യും.
ഗൺമാൻമാർ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നതടക്കമുള്ള വിചിത്ര വാദമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റെഫർ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ഡ്യൂട്ടിയാണെന്നായിരുന്നു കണ്ടെത്തൽ. ഇതിനെതിരെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകളോടെയാണ് പരാതിക്കാർ തടസ ഹർജി കോടതിയിൽ സമർപ്പിക്കുക. രാഷ്ട്രീയ പ്രേരിതവും വസ്തുത വിരുദ്ധവുമായ റഫറൽ റിപ്പോർട്ട് തള്ളണമെന്നും മർദനമേറ്റവർ കോടതിയെ അറിയിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]