
.news-body p a {width: auto;float: none;} കയ്റോ: ഈജിപ്റ്റിലെ ഗിസയിൽ 2012ൽ നിർമ്മാണം തുടങ്ങിയ ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയം പൊതുജനങ്ങൾക്കായി ഭാഗികമായി തുറന്നു. പുരാതന ഈജിപ്ഷ്യൻ ശേഷിപ്പുകളുടെ ലോകത്തെ ഏറ്റവും വലിയ കളക്ഷനാണ് ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ ഒരുക്കുന്നത്.
ഇവിടുത്തെ ഏതാനും ചില ഗ്യാലറികളാണ് നിലവിൽ തുറന്നിട്ടുള്ളത്. 120 എക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയം ഗിസ പിരമിഡുകളോട് ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്.
തുത്തൻഖാമൻ രാജാവിന്റെ കല്ലറയിൽ നിന്ന് ലഭിച്ച അമൂല്യ നിധി അടക്കം 1,00,000 ത്തിലേറെ വസ്തുക്കൾ ഇവിടെ പ്രദർശിപ്പിക്കും. തുത്തൻഖാമന്റെ നിധി ഇപ്പോൾ കാണാൻ സാധിക്കില്ല.
എന്നാൽ ഫറവോമാരുടെ പ്രതിമ മുതൽ ഏതാനും മമ്മികളെ വരെ സന്ദർശകർക്ക് ഇവിടെ ഇപ്പോൾ കാണാം. 2012ലായിരുന്നു മ്യൂസിയം ശരിക്കും തുറക്കേണ്ടിയിരുന്നത്.
എന്നാൽ ചെലവ്, രാഷ്ട്രീയ പ്രതിസന്ധി, കൊവിഡ് മഹാമാരി തുടങ്ങിയ വിവിധ കാരണങ്ങൾ മൂലം വൈകുകയായിരുന്നു. 100 കോടി ഡോളറിലേറെ തുക ഇതിനോടകം ചെലവായി.
ട്രയൽ റണ്ണിന്റെ ഭാഗമായാണ് ചില ഗ്യാലറികൾ തുറന്നിരിക്കുന്നത്. മ്യൂസിയം ഔദ്യോഗികമായി തുറക്കുന്നത് എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]