
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുക മൂന്ന് താരങ്ങളെ. ടീമിന്റെ മുഖ്യ പരിശീലകനായി ഹേമംഗ് ബദാനിക്കാണ് സാധ്യത കൂടുതല്‍. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിലനിര്‍ത്താനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം. പന്തിനായി 18 കോടി രൂപയും അക്സര്‍ പട്ടേലിനായി പതിനാല് കോടി രൂപയും കുല്‍ദീപ് യാദവിനായി പതിനൊന്ന് കോടി രൂപയുമാണ് ഡല്‍ഹി മാറ്റിവയ്ക്കുക.
ടീം ബഡ്ജറ്റിനുള്ളില്‍ നില്ക്കുമെങ്കില് വിദേശ താരങ്ങളായ ജെയ്ക് ഫ്രേസ്ര്‍ മക്ഗുര്‍ക്, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരെ റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെ സ്വന്തമാക്കാനും ഡല്‍ഹിക്ക് ആലോചനയുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യ പരിശീലകന് റിക്കി പോണ്ടിംഗിന് പകരം മുന്‍താരം ഹേമംഗ് ബദാനിയാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ കോച്ച് ബ്രയന്‍ ലാറയുടെ കീഴില്‍ സഹപരിശീലകനായിരുന്നു ബദാനി. ഇന്ത്യക്കായി നാല്പത് ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട് ബദാനി. സൗരവ് ഗാംഗുലി ടീം ഡയറക്റ്ററാവും. ബൗളിംഗ് പരിശീലകനായി മുനാഫ് പട്ടേലിനെയാണ് ഡല്‍ഹി പരിഗണിക്കുന്നത്.
‘നന്നായി കളിക്കുമ്പോള്‍ സൂപ്പര്മാന് എന്നൊക്കെ വിളിക്കും, പുറത്താവുമ്പോള്‍ പേര് മാറ്റും’; ചിരിപടര്‍ത്തി സഞ്ജു
ഈ മാസം 31ന് മുമ്പാണ് ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തുക എന്ന് ടീമുകള്‍ പ്രഖ്യാപിക്കേണ്ടത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തുന്ന താരങ്ങളെ കുറിച്ചും ഏകദേശ ധാരണയായി. കഴിഞ്ഞ താരലേലത്തില്‍ 20.50 കോടി കൊടുത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് ഇത്തവണ തുക കുറയുമെന്നാണ് റിപ്പോര്‍ട്ട്. കമിന്‍സിനെ 18 കോടി നല്കി നിലനിര്‍ത്താനാണ് ഹൈദരാബാദിന്റെ തീരുമാനമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കഴിഞ്ഞ സീസണിലും ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെയുമെല്ലാം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹെന്റിച്ച് ക്ലാസന് ഹൈദരാബാദ് 23 കോടി നല്‍കുമെന്നാണ് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടിലുള്ളത്. 18 കോടിയാണ് ആദ്യം നിലനിര്‍ത്തുന്ന കളിക്കാരന് ടീം മുടക്കേണ്ട തുക. ഇതില്‍ കൂടുതല്‍ തുക നല്കി നിലനിര്‍ത്തിയാല്‍ ഇങ്ങനെ നല്കുന്ന അധിക തുക ബിസിസിഐ അക്കൗണ്ടിലേക്കാണ് എത്തുക. എന്നാല്‍ 16 കോടി നല്കി രണ്ടാമത്തെ കളിക്കാരനായോ 14 കോടി ന്‍കി മൂന്നാമത്തെ കളിക്കാരനായോ ക്ലാസനെ നിലനിര്‍ത്താമെന്നിരിക്കെ എന്തിനാണ് ഹൈദരാബാദ് ക്ലാസന് 23 കോടി മുടക്കാന്‍ തയാറാവുന്നതെന്ന് വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]