
പത്തനംതിട്ട: അധിക്ഷേപത്തിൽ മനം നൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു. പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നവീൻ ബാബുവിന്റെ പൊതുദർശനവും സംസ്കാരവും നാളെ നടക്കും. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീൻ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണമായും തള്ളി.
അതേസമയം, നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച പി.പി ദിവ്യക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നവീന്റെ സഹോദരൻ പൊലീസിൽ പരാതി നല്കി. വിവാദ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്റെ പങ്കും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ പ്രത്യേക കേസ് എടുക്കില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മരണത്തിൽ സംശയങ്ങളുണ്ടെന്നും ദുരൂഹത നീങ്ങണമെന്നും സഹോദരൻ പറഞ്ഞു.
പൊലീസിൽ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല. ഇത്രയും സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെയില്ലാത്ത ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. പൊലീസിന് പ്രാഥമിക അന്വേഷണമില്ലാതെ തന്നെ കേസെടുത്ത് അന്വേഷണം നടത്താവുന്നതാണ്. എന്നാൽ ഇതുവരെയും അതുണ്ടായിട്ടില്ല. നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പറഞ്ഞു.
എഡിഎമ്മിന്റെ മരണം; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്, തടഞ്ഞ് പൊലീസ്; സംഘർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]