
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വർണാഭരണങ്ങളുമായി വധു കടന്നുകളഞ്ഞതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭർതൃവീട്ടിൽ നിന്ന് 1.5 ലക്ഷം പണവും ആഭരണങ്ങളുമായി വധു മുങ്ങിയെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിലാസ്പൂർ മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. തന്റെ ഇളയ മകന് വിവാഹം ചെയ്ത പ്രീതിയാണ് പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതെന്ന് അശോക് കുമാറിന്റെ പരാതിയില്‍ പറയുന്നു. മകന് നല്ലൊരു വധുവിനെ കണ്ടെത്തണമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും അശോക് പറഞ്ഞിരുന്നു. സുഹൃത്ത് മനീഷ് പരിചയപ്പെടുത്തിയ മഞ്ജു വഴിയാണ് പ്രീതിയുടെ ആലോചന വന്നതെന്നും അശോക് ഉന്നയിക്കുന്നു.
മഞ്ജുവും പ്രീതി കൂടാതെ മറ്റൊരാളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് പരാതി. പെൺകുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും സ്ത്രീധനം നല്കാന് ഉണ്ടാവില്ലെന്നും മഞ്ജു പറഞ്ഞു. സ്ത്രീധനം ആവശ്യമില്ലെന്ന് താൻ മറുപടി നൽകി. പെൺകുട്ടിയെ ഇഷ്ടമായതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും ഏൽപ്പിച്ചു.
പിന്നീട് വിവാഹ രജിസ്ട്രേഷനായി ജൂലൈ 26 ന് മഞ്ജുവും കൂട്ടാളിയും പ്രീതിയും ജജ്ജാർ കോടതിയിലെത്തി. വിവാഹം കഴിഞ്ഞ് പുതിയ മരുമകളോടൊപ്പം വീട്ടിലേക്ക് മടങ്ങിയ തങ്ങൾ രാത്രി ഒരു പാർട്ടി നടത്തി. പിറ്റേ ദിവസം രാവിലെ മുതൽ പ്രീതിയെ കാണാതായെന്നുമാണ് അശോകിന്റെ പരാതി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നരലക്ഷം രൂപയും ആഭരണങ്ങളും കാണാനില്ലെന്നും മനസിലാക്കിയെന്നും അശോക് പറയുന്നു.
പ്രീതി, മഞ്ജു, മറ്റൊരാൾ എന്നിവർക്കെതിരെ ബിലാസ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Story Highlights: Gurugram Bride Flees With Cash Jewellery On Second Day Of Marriage: Cops
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]