
വൈക്കം: പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതു കണ്ട യുവാവ് ചിരിച്ചു എന്ന കാരണം കൊണ്ട് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. തലയാഴം വില്ലേജ് ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടില്‍ അരുണ്‍ സി.തോമസ്, തലയാഴം ഉല്ലലഭാഗത്ത് രാജ് ഭവന് വീട്ടില്‍ അഖില്‍ രാജ്, സഹോദരന് രാഹുല്‍ രാജ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് മരംവീട് പാലത്തിന് അടുത്ത് വച്ച് സംഘo ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് മൂവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. രാഹുലും അഖിലും വൈക്കം സ്റ്റേഷനിലെ ക്രിമിനല്‍ കേസുകളിൽ പ്രതികളാണ്. വൈക്കം സ്റ്റേഷന് എസ്എച്ച്ഒ രാജേന്ദ്രന് നായര്‍, എസ്ഐമാരായ സുരേഷ് എസ്, ഷിബു വര്‍ഗീസ്, എസ്.സി.പി.ഒ.മാരായ വിജയ് ശങ്കര്‍, വരുണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയത് കോടതിയില്‍ ഹാജരാക്കിയത്.