
പാവാട വാതിലിൽ കുടുങ്ങി വീണു ; ശ്രദ്ധിക്കാതെ ഡ്രൈവർ സ്കൂൾ ബസ് മുന്നോട്ടെടുത്തു; ബാലികയുടെ കാലിലൂടെ പിൻ വശത്തെ ടയർ കയറിയിറങ്ങി ; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ് സ്വന്തം ലേഖകൻ കണ്ണൂർ: ആറളം സ്കൂളിലെ ആദിവാസി വിദ്യാർത്ഥിനിക്ക് സ്കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്.
ആറളം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വിദ്യയ്ക്കാണ് കാലിന് ഗുരുതര പരിക്കേറ്റത്. ഈ മാസം ഒൻപതിനായിരുന്നു അപകടം നടന്നത്.
വൈകീട്ട് സ്കൂൾ വിട്ട് മടങ്ങുകയായിരുന്നു പെൺകുട്ടി. വീടിനടുത്ത് സ്കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടിയുടെ പാവാട
വാതിലിൽ കുടുങ്ങി. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ വിദ്യ നിലത്തുവീണു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യയുടെ കാലിലൂടെ പിൻ വശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. കുട്ടി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
ഡ്രൈവർക്കെതിരെ ആറളം പൊലീസ് കേസെടുത്തു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]