
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കുക എന്നത് വളരെ പ്രയാസകരമാണെന്ന് മുൻ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. കടുത്ത സമ്മർദത്തിൽ പിടിച്ചു നിൽക്കാനുള്ള ‘മെൻ ഇൻ ബ്ലൂ’വിൻ്റെ കഴിവ് വേറെ തന്നെയാണ്. സ്വന്തം മണ്ണിൽ ലോകകപ്പിനായി പോരാടുമ്പോൾ രോഹിത് ശർമ്മയാണ് ഇന്ത്യക്ക് അനുയോജ്യമായ ക്യാപ്റ്റനെന്നും മൂന്ന് തവണ ജേതാവായ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.
‘ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇന്ത്യയെ തോൽപ്പിക്കാൻ വളരെ പ്രയാസമാണ്. വളരെ കഴിവുള്ള ഒരു ടീമാണ് അവർക്കുള്ളത്. ഫാസ്റ്റ് ബൗളിംഗ്, സ്പിൻ, ടോപ് ഓർഡർ, മധ്യനിര ബാറ്റിംഗ് തുടങ്ങി എല്ലാ മേഖലകളിലും അവർക്ക് ശക്തമായ അടിത്തറയുണ്ട്. അവരെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ കടുത്ത സമ്മർദ്ദത്തിലും അവർ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് നമുക്ക് നോക്കാം’- പോണ്ടിംഗ്.
‘ഇന്ത്യൻ മണ്ണിൽ ലോകകപ്പ് നടക്കുമ്പോൾ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യമായ ക്യാപ്റ്റൻ രോഹിത് ശർമയാണെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ‘രോഹിത് വളരെ ശാന്തനാണ്. രോഹിത് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ശാന്തത പ്രകടമാണ്. അവൻ കളിക്കുന്ന രീതിയിൽ പോലും നിങ്ങൾക്ക് അത് കാണാൻ കഴിയും. രോഹിത് സംക്ഷിപ്തമായ ബാറ്റ്സ്മാൻ കൂടിയാണ്, ഫീൽഡിന് അകത്തും പുറത്തും അങ്ങനെയാണ്. ചില ഘട്ടങ്ങളിൽ സമ്മർദ്ദം അവരിലേക്ക് എത്തില്ല, അല്ലെങ്കിൽ അത് അവരെ ബാധിക്കില്ലെന്ന് നിസംശയം പറയാൻ കഴിയും’-പോണ്ടിംഗ് കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ചിരവൈരികളായ പാകിസ്ഥാൻ എന്നിവയ്ക്കെതിരെ ഉജ്ജ്വലമായ വിജയത്തോടെ ക്രിക്കറ്റ് ലോകകപ്പിന് ശക്തമായ തുടക്കം കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ.
Story Highlights: Ricky Ponting’s Honest Admission For World Cup 2023
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]