
സുരേന്ദ്രനഗർ: ലഖ്താർ താലൂക്കിലെ വാന ഗ്രാമത്തിന് സമീപം ഞായറാഴ്ച രാത്രി സ്റ്റേറ്റ് ബസ് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ 40 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ദേവദാറിൽ നിന്ന് ജുനാഗഢിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദേവദാറിൽ നിന്ന് ജുനാഗഡിലേക്ക് പോവുകയായിരുന്ന എസ്ടി ബസ് വാന ഗ്രാമത്തിന് സമീപമാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 60 ഓളം യാത്രക്കാരിൽ 40 ഓളം പേർക്ക് പരിക്കേൽക്കുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പികുകയും ചെയ്തു. രണ്ട് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് ബിജെപി എംഎൽഎ ജഗദീഷ് മക്വാന പറഞ്ഞു.