
7:51 AM IST:
വയനാട് പുൽപ്പള്ളിയിൽ മകനെ കോടാലി കൊണ്ട് തലക്കടിച്ച് കൊന്ന അച്ഛൻ കസ്റ്റഡിയിൽ. ഇരുളം തെക്കേക്കര വീട്ടിൽ ശിവദാസാണ് പിടിയിലായത്. മകൻ അമൽദാസിനെ ഇന്നലെയാണ് (22 തലയ്ക്ക് അടിച്ച് കൊന്നത്. രാത്രി കേളക്കവല ഷെഡ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്.
7:51 AM IST:
കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്. ബസ്സ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഉടമ അരുണിനെയും ചേവായൂർ പൊലീസിനെയാണ് അറസ്റ്റ് ചെയ്തത്.
7:48 AM IST:
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. രണ്ട് ചക്രവാതചുഴിയും അറബികടലിലെ ന്യൂനമർദ്ദ സാധ്യതയുമാണ് സംസ്ഥാനത്ത് മഴ സാഹചര്യം ശക്തമാക്കിയത്.